യുഎസ് ഓപ്പണ്‍: പെയ്‌സ്, ബൊപ്പണ സഖ്യങ്ങള്‍ പുറത്ത്

sp-boppannaന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്, രോഹന്‍ ബൊപ്പണ്ണ സഖ്യങ്ങള്‍ തോറ്റു പുറത്തായി. പെയ്‌സ്- ആന്ദ്രേ ബെഗമാന്‍ കൂട്ടുക്കെട്ട് സ്റ്റീഫന്‍ റോബര്‍ട്ട്-ഡുബി സെല സഖ്യത്തോട് പരാജയപ്പെട്ടു. ഒരു മണിക്കൂര്‍ 59 മിനിറ്റ് പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ-ജര്‍മന്‍ സഖ്യം തോല്‍വി സമ്മതിച്ചത്. സ്‌കോര്‍: 6-2, 5-7, 4-6.ബൊപ്പണ്ണ- ഫെഡറിക് നീല്‍സണ്‍ കൂട്ടുക്കെട്ട് അമേരിക്കയുടെ ബ്രിയന്‍ ബേക്കര്‍-ന്യൂസിലന്‍ഡിന്റെ മാര്‍ക്കസ് ഡാനിയേല്‍ സംഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 2-6, 6-7 (5).

Related posts