യുഡിഎഫ് പ്രചാരണത്തിനു ആവേശം പകര്‍ന്ന് സലിംകുമാര്‍

KKD-SALIMKUMARനാദാപുരം: കുടുംബ സംഗമത്തിന് സിനിമാ നടനെത്തിയപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. അഡ്വ കെ. പ്രവീണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വളയം വലിയകണ്ടത്തില്‍ സംഘടിപ്പിച്ച കുടുബ സംഗമത്തിലാണ് നടന്‍ സലിംകുമാറെത്തിയത്. ഏറെ വൈകിയാണെത്തിയതെങ്കിലും വന്‍ ജനക്കൂട്ടമായിരുന്നു കാത്തിരുന്നത്.എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറയുന്നത് കൊണ്ട് പഴയ ടിവിയും വാഷിംഗ് മെഷീനുമൊക്കെ പലരും എടുത്തു വെച്ചിട്ടുണ്ടെന്ന് സലീം കുമാര്‍ പറഞ്ഞപ്പോള്‍ സദസില്‍ കൂട്ട ചിരിയായി. യുഡിഎഫ് തന്നെ അധികാരത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.മാക്കൂല്‍ കേളപ്പന്‍,പി.കെ ശങ്കരന്‍,കെ.ചന്ദ്രന്‍,ഇ.കെ ചന്ദമ്മന്‍,മോഹനന്‍ പാറക്കടവ് എന്നിവര്‍ പ്രസംഗിച്ചു.   കല്ലാച്ചിയില്‍ പൊതുയോഗത്തിലും സലീം പ്രസംഗിച്ചു.

Related posts