കേച്ചേരി: കേരളത്തില്‍ യുഡിഎഫ് ഇനിയും തുടര്‍ന്നാല്‍ നമ്മുടെ നാട് മുറിച്ചുവില്ക്കപ്പെടുമെന്ന് ഇന്നസെന്റ് എംപി. മണലൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുരളി പെരുനെല്ലിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ചൂണ്ടല്‍ പഞ്ചായത്തിലെ ചിറനെല്ലൂരില്‍ മതേതര കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍-ബാര്‍ കോഴ കുംഭകോണത്തെക്കുറിച്ച് ആക്ഷേപഹാസ്യത്തോടെ പരാമര്‍ശിച്ച ഇന്നസെന്റ് ജിഷ എന്ന പെണ്‍കുട്ടിയുടെ നിഷ്ഠൂര കൊലപാതകത്തില്‍ കേരളം ലജ്ജിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ചൂണ്ടല്‍ പഞ്ചായത്ത് കെ.എസ്.അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ എന്‍.ആര്‍.ബാലന്‍, എം.എം.ഹരിദാസന്‍, പി.ആര്‍.കൃഷ്ണന്‍, ടി.എ.ശിവരാമന്‍, ജില്ലാ പഞ്ചായത്തംഗം എം.പത്മിനിടീച്ചര്‍, കെ.എം.മോനുട്ടി, സി.എഫ്.ജയിംസ്, കെ.പി.രമേഷ്, ടി.സി.സെബാസ്റ്റ്യന്‍, എം.ബി.പ്രവീണ്‍, ഷീജ പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നാടന്‍പാട്ട്, നാടകാവതരണം എന്നിവയുണ്ടായി.