നെ​ഹ്‌​റ​യ്ക്കു റിക്കാർഡ്; ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ 100 വി​ക്ക​റ്റ് തി​ക​യ്ക്കു​ന്ന ആ​ദ്യ ഇ​ടം​കൈ​യ​ന്‍

nehra-l ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ 100 വി​ക്ക​റ്റ് തി​ക​യ്ക്കു​ന്ന ആ​ദ്യ ഇ​ടം​കൈ​യ​ന്‍ ബൗ​ള​ര്‍ എ​ന്ന റി​ക്കാ​ര്‍ഡ് ആ​ശി​ഷ് നെ​ഹ്റ​യ്ക്ക്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ബാം​ഗ്ലൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് നെ​ഹ്‌​റ ഈ ​അ​പൂ​ര്‍വ നേ​ട്ടം കൈ​വ​രി​ച്ച​ത്.

ബം​ഗ​ളൂ​രു താ​രം ശ്രീ​നാ​ഥ് അ​ര​വി​ന്ദി​നെ ക്ലീ​ൻ ബൗ​ള്‍ഡാ​ക്കി​ക്കൊ​ണ്ടാ​ണ് നെ​ഹ്‌​റ ഈ ​അ​പൂ​ര്‍വ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. ര​ണ്ടു വി​ക്ക​റ്റു​ക​ളാ​ണ് നെ​ഹ്‌​റ ഈ ​മ​ത്സ​രത്തി​ല്‍ നേ​ടി​യ​ത്. 83 ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 23.4 ശ​രാ​ശ​രി​യി​ല്‍ ആ​ണ് നെ​ഹ്റ 100 വി​ക്ക​റ്റ് തി​ക​ച്ച​ത്. 7.78 ആ​ണ് നെ​ഹ​റ​യു​ടെ എ​ക്ക​ണോ​മി റൈ​റ്റ്.

10 സീ​സ​ണ്‍ എ​ത്തു​മ്പോ​ള്‍ നെ​ഹ്‌​റ ഇ​തി​നോ​ട​കം അ​ഞ്ച് ടീ​മു​ക​ളി​ല്‍ നെ​ഹ്‌​റ ക​ളി​ച്ചു. മും​ബൈ ഇ​ന്ത്യ​ന്‍സി​ലാ​യി​രു​ന്നു തു​ട​ക്കം തു​ട​ര്‍ന്ന് ഡ​ല്‍ഹി ഡ​യ​ര്‍ ഡെ​വി​ള്‍സി​ലുംം ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ലും ഒ​ടു​വി​ല്‍ സ​ണ്‍റൈ​സ​സ് ഹൈ​ദ​രാ​ബാ​ദി​ന് വേ​ണ്ടി​യും ക​ളി​ച്ചു.

ക​രി​യ​റി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ പ​രി​ക്ക് അ​ല​ട്ടി​യി​രു​ന്ന നെ​ഹ്‌​റ​യ്ക്ക് നി​ര​വ​ധി മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. സ​ഹീ​ര്‍ഖാ​നാ​ണ് നെ​ഹ്റ​യു​ടെ പി​ന്നി​ലു​ള​ള മ​റ്റൊ​രു ഇ​ടം​കൈ​യ​ന്‍ ബൗ​ള​ര്‍. 89 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 92 വി​ക്ക​റ്റാ​ണ് സ​ഹീ​റി​ന്‍റെ സ​മ്പാ​ദ്യം. പ​ത്താം സീ​സ​ണി​ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റനാണ്‌ സ​ഹീ​ര്‍.

ഐ​പി​എ​ലി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ബാം​ഗ​ളൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​നെ ഹൈ​ദ​രാ​ബാ​ദ് 35 റ​ണ്‍സി​ന് ജ​യി​ച്ചി​രു​ന്നു. യു​വ​രാ​ജി​ന്‍റേ​യും ഹെ​ന്‍ റി​ക്‌​സി​ന്‍റേ​യും അ​ര്‍ധ സെ​ഞ്ചു​റി മി​ക​വി​ല്‍ 207 റ​ണ്‍സ് അ​ടി​ച്ചു കൂ​ട്ടി​യ ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ഹം​ഗ​ളൂ​രു 172 റ​ണ്‍സി​നു പു​റ​ത്താ​യി.

Related posts