യുവതിയുടെ മരണം പാമ്പുകടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

kkd-seenathതൊട്ടില്‍പ്പാലം: കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ മരണകാരണം  പാമ്പുകടിയേറ്റിട്ടാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാവിലുംപാറ പൈക്കളങ്ങാടിയിലെ പഷ്ണക്കണ്ടി അമ്മദിന്റെയും നൂര്‍ജഹാന്റെയും മകള്‍ സീനത്ത് അമന്‍ (48)ആണ് മരിച്ചത്. ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം. തനിച്ച് താമസിക്കുകയായിരുന്ന സീനത്തിനെ വൈകുന്നേരമായിട്ടും കാണാത്തതിനാല്‍ അയല്‍വാസികള്‍ അന്വേഷിച്ചതിനെതുടര്‍ന്ന് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

പോലിസിന്റെയും ഫിംഗര്‍പ്രിന്റ് എക്‌സ്‌പേര്‍ട്ട്, ഡോഗ് സക്വാഡ് എന്നിവര്‍ സംഭവസ്ഥലത്ത്പരിശോധന നടത്തി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം പാമ്പുകടിയേറ്റതാണെന്ന് പോലിസ് സ്ഥിരീകരിച്ചത്. സീനത്തിന്റെ മക്കള്‍: സുഹൈല്‍ (അബൂദാബി), സുഹാസ്, സഹല. സഹോദരങ്ങള്‍: ഇക്ബാല്‍, കുഞ്ഞമ്മദ്.

Related posts