യൂറോപ്പിലെ വിമാനയാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം

plainബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനു അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുന്ന മുഴുവന്‍ വിമാന യാത്രക്കാരുടെയും വിവരങ്ങള്‍ പോലീസിനും നിയമകാര്യ ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാന്‍ സഹായിക്കുന്ന സംവിധാനത്തിന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. 179 നെതിരേ 461 വോട്ടിനാണ് നിര്‍ദേശം പാസായത്. സ്വകാര്യതയെ ബാധിക്കുന്ന നിര്‍ദേശമെന്ന പേരിലാണ് കൂടുതലാളുകളും ഇതിനെ എതിര്‍ത്തത്. എന്നാല്‍, സുരക്ഷ ഉറപ്പാക്കുന്നതിന് ഇതാവശ്യമാണെന്ന നിലപാടിനായിരുന്നു വിജയം.

ഭീകരവിരുദ്ധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി നടത്തിവന്ന പ്രയത്‌നത്തിന് ഒടുവില്‍ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. പാസഞ്ചര്‍ നെയിം റിക്കാഡര്‍ഡ്‌സ് (പിഎന്‍ആര്‍) ഏര്‍പ്പെടുത്തുന്നതോടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് എളുപ്പമാകുമെന്നും സംശയത്തിന്റെ നിഴലിലുള്ളവരെ എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ സാധിക്കുമെന്നാണ് അവര്‍ വാദിച്ചുവരുന്നത്.

യൂറോപ്യന്‍ പാര്‍ലമെന്റില്‍ പാസായ നിര്‍ദേശം ഇനി അംഗരാജ്യങ്ങളെല്ലാം നിയമമായി അംഗീകരിക്കണം. ഇതിന് രണ്ടു വര്‍ഷത്തെ സാവകാശം നല്‍കിയിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts