ഡിജിപിയെ വെട്ടിലാക്കി ദിലീപ് ഹൈക്കോടതിയിൽ; ദിലീപ് ഡിജിപിയെ വിളിച്ച കാര്യം അറിയില്ലെന്ന് ആലുവ റൂറൽ എസ്പി എ.വി.ജോർജ്

കൊച്ചി: ഡിജിപി ലോക്നാഥ് ബെഹ്റയെ വെട്ടിലാക്കി നടൻ ദിലീപ് ഹൈക്കോടതിയിൽ നിലപാടെടുത്തു. പുതിയതായി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ബെഹ്റയെ വെട്ടിലാക്കുന്ന കാര്യം ദിലീപ് വെളിപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ പൾസർ സുനി തന്നെ വിളിച്ച വിവരം അന്ന് തന്നെ ഡിജിപിയെ അറിയിച്ചുവെന്നാണ് ദിലീപ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നത്. ഏപ്രിൽ പത്തിനാണ് സുനി ജയിലിൽ നിന്നും വിളിച്ചത്. അന്ന് തന്നെ ഡിജിപിയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. സുനി വിളിച്ചതിന്‍റെ ഓഡിയോ സന്ദേശം ഡിജിപിയുടെ പേഴ്സണൽ നന്പറിലേയ്ക്ക് വാട്സ് ആപ്പിലൂടെ അയച്ചുവെന്നും ദിലീപ് അവകാശപ്പെടുന്നു.

ദിലീപ് ഡിജിപിയെ വിളിച്ച കാര്യം അറിയില്ലെന്ന് എ.വി.ജോർജ്

കൊച്ചി: പൾസർ സുനി ഫോണിൽ വിളിച്ച ഭീഷണിപ്പെടുത്തിയ അന്ന് തന്നെ വിവരം ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്ന ദിലീപിന്‍റെ വാദത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ആലുവ റൂറൽ എസ്പി എ.വി.ജോർജ്. ഇത് സംബന്ധിച്ച വാർത്തകളോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അന്വേഷണത്തിലിരിക്കുന്ന കേസായതിനാൽ താൻ ഇതിനെക്കുറിച്ച് ഒന്നും പറയില്ലെന്നും എ.വി.ജോർജ് പറഞ്ഞു.

Related posts