കൊട്ടാരക്കര: രക്ഷിതാക്കളെ ട്രാഫിക് നിയമങ്ങള്‍ ബോധവത്കരിക്കാന്‍ കുട്ടികള്‍ രംഗത്തിറങ്ങണമെന്ന് റൂറല്‍ എസ്പി അജിതാബേഗം പറഞ്ഞു. റൂറല്‍ പോലീസിന്റെ ട്രാഫിക് ബോധവത്കരണ മാസാചരണം ശുഭയാത്ര 2016 ന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കുന്നകാര്യം കുട്ടികള്‍ക്ക് ഓര്‍മപെടുത്താന്‍ കഴിയും. തങ്ങളെ കാത്ത് വീട്ടില്‍ ആളുകള്‍ കാത്തിരിക്കുന്നുണ്ടന്ന് സന്ദേശം പകര്‍ന്ന് നല്‍കിയാല്‍ ട്രാഫിക് ചട്ടങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയാറാകും.
ഇന്‍ഡ്യയില്‍ നടക്കുന്ന വാഹനാപകടങ്ങളില്‍ കുട്ടികള്‍ മരണപെടുന്നത് നമ്മുടെ വാഹനങ്ങളില്‍ കുട്ടിസീറ്റുകളില്ലാത്തതാണ് പ്രധാനകാരണം. ജില്ലാ പോലീസ് നടപ്പിലാക്കിയ പദ്ധതി പൊതുസമൂഹം ഏറ്റെടുത്തത് ശുഭ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.നിയമങ്ങള്‍ പാലിക്കാന്‍ സമൂഹം തയാറായാല്‍ ഒരു പരിധിവരെ അപകടങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. മികച്ച ഡ്രൈവര്‍മാര്‍, മികച്ച റാലി നടത്തിയ സ്കൂളുകള്‍, മികച്ച പെയിന്റിംഗ്, എക്‌സിബിഷന്‍ എന്നിവക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നഗരസഭവൈസ്‌ചെയര്‍മാന്‍ ഗീതാസുധാകരന്‍ അധ്യക്ഷയായിരുന്നു. കൊല്ലം ആര്‍റ്റിഒ തുളസീധരന്‍പിള്ള, ഡിവൈഎസ്പിമാരായ ബി.കൃഷ്ണകുമാര്‍, ഷാനവാസ്,അബ്ദുള്‍ റാഷി, ഡിഇഒ ശ്യാമള, കൗണ്‍സിലര്‍ സുസന്‍ ചാക്കോ, വനിതാ സിഐ അനിതകുമാരി എന്നിവര്‍ പ്രസംഗിച്ചു. ഇതോടൊപ്പം മാജിക് പ്രദര്‍ശനം, വാഹനാപകടങ്ങളെകുറിച്ചുള്ള പെയിന്റിംഗ്, വീഡിയോ പ്രദര്‍ശനം എന്നിവയും നടന്നു.