കോയമ്പത്തൂര്‍: വളര്‍ത്തുമകളെ മാനഭംഗം ചെയ്തുകൊന്ന യുവാവിനെ അറസ്റ്റ് ചെയ്തു. രാംനഗര്‍ നാഗപ്പന്‍വീഥി മഹേന്ദ്രനാണ് (32) പിടിയിലായത്. രണ്ടുദിവസം മുമ്പാണ് ഇയാളുടെ വളര്‍ത്തുമകളായ അഞ്ചുവയസുകാരി ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണു മരിച്ചത്. മരണത്തെതുടര്‍ന്ന് ഇയാള്‍ ഒളിവില്‍പോയതിനെ തുടര്‍ന്നുണ്ടായ സംശയത്തിന്റെ പേരില്‍ കാട്ടൂര്‍ പോലീസ് കേസെടുത്തു.
കുട്ടിയുടെ മൃതശരീരം പരിശോധിച്ചപ്പോള്‍ പലയിടത്തും മുറിവും പാടുകളും കണ്ടെത്തിയിരുന്നു. ഇതോടെയാണ് പീഡനവിവരം വെളിച്ചത്തു വന്നത്. ഒളിവില്‍ കഴിഞ്ഞിരുന്ന മഹേന്ദ്രനെ കഴിഞ്ഞദിവസം ഗാന്ധിപാര്‍ക്കില്‍നിന്നും പിടികൂടുകയായിരുന്നു. ചെന്നൈ സ്വദേശിയായ മഹേന്ദ്രന്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് ജയിലിയായതിനുശേഷം പിന്നീട് കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. മകളെ പിതാവിന്റെ അടുത്തുനിര്‍ത്തി അമ്മ ചെന്നൈയ്ക്കുപോകുമ്പോള്‍ ഇയാള്‍ പതിവായി കുഞ്ഞിനെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു.