സ്വ​​പ്ന​​ക്കൊ​​ട്ട​​ക നാ​​​​​ളെ മി​​​​​ഴി​​​​​തു​​​​​റ​​​​​ക്കും; തുടക്കം ഇ​​​​​ന്ത്യ x ഇം​​​​​ഗ്ല​​​​​ണ്ട് പി​​​​​ങ്ക് ബോ​​​​​ൾ ടെ​​​​​സ്റ്റോ​​​​​ടെ…



അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ത്തി​​​​​നു സ​​​​​മ്മാ​​​​​നി​​​​​ക്കു​​​​​ന്ന തി​​​​​ല​​​​​ക​​​​​ക്കു​​​​​റി​​​​​യാ​​​​​യ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് മൊ​​​​​ട്ടേ​​​​​ര സ്റ്റേ​​​​​ഡി​​​​​യം നാ​​​​​ളെ മി​​​​​ഴി​​​​​തു​​​​​റ​​​​​ക്കും. മൊ​​​​​ട്ടേ​​​​​ര​​​​​യി​​​​​ലെ ആ​​​​​ദ്യ രാ​​​​​ജ്യാ​​​​​ന്ത​​​​​ര മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന് ഇ​​​​​ന്ത്യ x ഇം​​​​​ഗ്ല​​​​​ണ്ട് പി​​​​​ങ്ക് ബോ​​​​​ൾ ടെ​​​​​സ്റ്റോ​​​​​ടെ നാ​​​​​ളെ ആ​​​​​രം​​​​​ഭം.

ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ക്രി​​​​​ക്ക​​​​​റ്റ് സ്റ്റേ​​​​​ഡി​​​​​യം എ​​​​​ന്ന നേ​​​​​ട്ട​​​​​മാ​​​​​ണ് ന​​​​​വീ​​​​​ക​​​​​രി​​​​​ച്ച മൊ​​​​​ട്ടേ​​​​​ര​​​​​യ്ക്കു​​​​​ള്ള​​​​​ത്. 1,10,000 പേ​​​​​ർ​​​​​ക്ക് ഇ​​​​​രി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​സ്റ്റേ​​​​​ഡി​​​​​യം.

ഇ​​​​​ന്ത്യ x ഇം​​​​​ഗ്ല​​​​​ണ്ട് നാ​​​​​ല് മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ മൂ​​​​​ന്നും നാ​​​​​ലും പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ മൊ​​​​​ട്ടേ​​​​​ര​​​​​യി​​​​​ലാ​​​​​ണു ന​​​​​ട​​​​​ക്കു​​​​​ക. ഇ​​​​​രുടീ​​​​​മു​​​​​ം ത​​​​​മ്മി​​​​​ലു​​​​​ള്ള ട്വ​​​​​ന്‍റി-20 മത്സരങ്ങളും ഇ​​​​​വി​​​​​ടെ അ​​​​​ര​​​​​ങ്ങേ​​​​​റും.

വാ​​​​​ഴ്ത്തി​​​​​പ്പാ​​​​​ടി താ​​​​​ര​​​​​ങ്ങ​​​​​ൾ

മൊ​​​​​ട്ടേ​​​​​ര സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ​​​​​യും താ​​​​​ര​​​​​ങ്ങ​​​​​ളും മു​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ളും വാ​​​​​ഴ്ത്തി​​​​​പ്പാ​​​​​ടു​​​​​ക​​​​​യാ​​​​​ണ്. സ്വ​​​​​പ്ന​​​​​ക്കൊ​​​​​ട്ട​​​​​ക എ​​​​​ന്നാ​​​​​ണ് ഇം​​​​​ഗ്ലീ​​​​​ഷ് മു​​​​​ൻ താ​​​​​രം കെ​​​​​വി​​​​​ൻ പീ​​​​​റ്റേ​​​​​ഴ്സ​​​​​ണ്‍ മൊ​​​​​ട്ടേ​​​​​ര​​​​​യെ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ച​​​​​ത്.

ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ക്രി​​​​​ക്ക​​​​​റ്റ് സ്റ്റേ​​​​​ഡി​​​​​യം ആ​​​​​ദ്യ കാ​​​​​ഴ്ച​​​​​യി​​​​​ൽ​​​​​ത്ത​​​​​ന്നെ മ​​​​​തി​​​​​പ്പു​​​​​ള​​​​​വാ​​​​​ക്കി എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഇം​​​​​ഗ്ല​​​​​ണ്ട് താ​​​​​രം സ്റ്റു​​​​​വ​​​​​ർ​​​​​ട്ട് ബ്രോ​​​​​ഡി​​​​​ന്‍റെ ട്വീ​​​​​റ്റ്.

ഇം​​​​​ഗ്ലീ​​​​​ഷ് ഓ​​​​​ൾ റൗ​​​​​ണ്ട​​​​​ർ ബെ​​​​​ൻ സ്റ്റോ​​​​​ക്സി​​​​​നും മൊ​​​​​ട്ടേ​​​​​ര​​​​​യെ​​ക്കു​​​​​റി​​​​​ച്ച് പ​​​​​റ​​​​​യാ​​​​​ൻ ന​​​​​ല്ല വാ​​​​​ഴ്ത്തുമൊഴികൾ മാ​​​​​ത്രം. ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ ഹാ​​​​​ർ​​​​​ദി​​​​​ക് പാ​​​​​ണ്ഡ്യ, ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ന്‍റെ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ പ​​​​​ങ്കു​​​​​വ​​​​​ച്ച്, മ​​​​​ത്സ​​​​​രം തു​​​​​ട​​​​​ങ്ങാ​​​​​നുള്ള കാ​​​​​ത്തി​​​​​രി​​​​​പ്പി​​​​​ലാ​​​​​ണെ​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ ഇ​​​​​രുടീ​​​​​മു​​​​​ം 1-1 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ലാ​​​​​ണ്. ചെ​​​​​ന്നൈ എം.​​​​​എ. ചി​​​​​ദം​​​​​ബ​​​​​രം സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന ആ​​​​​ദ്യടെ​​​​​സ്റ്റി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ട് ജ​​​​​യി​​​​​ച്ച​​​​​പ്പോ​​​​​ൾ ര​​​​​ണ്ടാം മ​​​​​ത്സ​​​​​രം ഇ​​​​​ന്ത്യ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ ശേ​​​​​ഷി​​​​​ക്കു​​​​​ന്ന ര​​​​​ണ്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​രെ​​​​​ണ്ണ​​മെ​​​​​ങ്കി​​​​​ലും ജ​​​​​യി​​​​​ക്കു​​​​​ക​​​​​യും തോ​​​​​ൽ​​​​​വി ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്താ​​​​​ൽ മാ​​​​​ത്ര​​​​​മേ ഇ​​​​​ന്ത്യ​​​​​ക്ക് ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കൂ.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ശേ​​​​​ഷി​​​​​ക്കു​​​​​ന്ന ര​​​​​ണ്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളും ജ​​​​​യി​​​​​ച്ചാ​​​​​ലേ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ഫൈ​​​​​ന​​​​​ൽ സ്വ​​​​​പ്നം സ​​​​​ഫ​​​​​ല​​​​​മാ​​​​​കൂ.

പി​​​​​ങ്ക​​​​​ണി​​​​​യാ​​​​​ൻ

ഇ​​​​​ന്ത്യ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ക്കു​​​​​ന്ന ര​​​​​ണ്ടാ​​​​​മ​​​​​ത്തെ മാ​​​​​ത്രം പി​​​​​ങ്ക് ബോ​​​​​ൾ ടെ​​​​​സ്റ്റി​​​​​നാ​​​​​ണു മൊ​​​​​ട്ടേ​​​​​ര വേ​​​​​ദി​​​​​യാ​​​​​കു​​​​​ന്ന​​​​​ത്. ഇ​​​​​ന്ത്യ ക​​​​​ളി​​​​​ക്കു​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​ത്തെ പി​​​​​ങ്ക് ബോ​​​​​ൾ ടെ​​​​​സ്റ്റു​​​​​മാ​​​​​ണ്.

ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ആ​​​​​ദ്യ പി​​​​​ങ്ക് ബോ​​​​​ൾ ടെ​​​​​സ്റ്റ് 2019ൽ ​​​​​കോ​​​​​ൽ​​​​​ക്ക​​​​​ത്ത ഈ​​​​​ഡ​​​​​ൻ ഗാ​​​​​ർ​​​​​ഡ​​​​​ൻ​​​​​സി​​​​​ൽ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ന്ന് ഇ​​​​​ന്ത്യ ഇ​​​​​ന്നിം​​​​​ഗ്സി​​​​​നും 46 റ​​​​​ണ്‍​സി​​​​​നും ജ​​​​​യി​​​​​ച്ചു.

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ര​​​​​ണ്ടാം പി​​​​​ങ്ക് ബോ​​​​​ൾ ടെ​​​​​സ്റ്റ് ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തി​​​​​ൽ എ​​​​​ട്ട് വി​​​​​ക്ക​​​​​റ്റി​​​​​നു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു.ഇം​​​​​ഗ്ല​​​​​ണ്ട് ഇ​​​​​തു​​​​​വ​​​​​രെ മൂ​​​​​ന്ന് പി​​​​​ങ്ക് ബോ​​​​​ൾ ടെ​​​​​സ്റ്റു​​​​​ക​​​​​ൾ ക​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

അ​​​​​തി​​​​​ൽ ഒ​​​​​രു ജ​​​​​യം നേ​​​​​ടി​​​​​യ​​​​​പ്പോ​​​​​ൾ ര​​​​​ണ്ടെ​​​​​ണ്ണ​​​​​ത്തി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ​​​​​തി​​​​​രേ സ്വ​​​​​ന്തം നാ​​​​​ട്ടി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ഏ​​​​​ക പി​​​​​ങ്ക് ബോ​​​​​ൾ ജ​​​​​യം.

സ​​​​​ബ​​​​​ർ​​​​​മ​​​​​തി തീ​​​​​ര​​​​​ത്തെ വി​​​​​സ്മ​​​​​യം…

സ​​​​​ബ​​​​​ർ​​​​​മ​​​​​തി ന​​​​​ദി​​​​​ക്ക​​​​​ര​​​​​യി​​​​​ലാ​​​​​ണ് മൊ​​​​​ട്ടേ​​​​​ര സ​​​​​ർ​​​​​ദാ​​​​​ർ വ​​​​​ല്ല​​ഭ്​​​​​ഭാ​​​​​യ് പ​​​​​ട്ടേ​​​​​ൽ സ്റ്റേ​​​​​ഡി​​​​​യം. 1982ലാ​​​​​ണ് സ്റ്റേ​​​​​ഡി​​​​​യം നി​​​​​ർ​​​​​മി​​​​​ച്ച​​​​​ത്. പു​​​​​തു​​​​​ക്കിപ്പ​​​​​ണി​​​​​ ആരംഭിച്ച​​​​ത് 2018ൽ, പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​ത് 2020ൽ. ​​

പു​​​​​തു​​​​​ക്കി​​​​​പ്പ​​​​​ണി​​​​​ത​​​​​പ്പോ​​​​​ൾ ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ക്രി​​​​​ക്ക​​​​​റ്റ് സ്റ്റേ​​​​​ഡി​​​​​യ​​​​​മാ​​​​​യി മാ​​​​​റി. 1,10,000 പേ​​​​​ർ​​​​​ക്ക് ഇ​​​​​രി​​​​​പ്പി​​​​​ട​​​​​ങ്ങ​​​​​ളു​​​​​ണ്ട്.

1,00,024 പേ​​​​​ർ​​​​​ക്ക് ഇ​​​​​രി​​​​​ക്കാ​​​​​വു​​​​​ന്ന മെ​​​​​ൽ​​​​​ബ​​​​​ണ്‍ ക്രി​​​​​ക്ക​​​​​റ്റ് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തെ​​​​​യാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ മൊ​​​​​ട്ടേ​​​​​ര പി​​​​​ന്നി​​​​​ലാ​​​​​ക്കി​​​​​യ​​​​​ത്. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​ന്ദ്ര ​​​​​മോ​​​​​ദി​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശാ​​​​​നു​​​​​സ​​​​​ര​​​​​ണം ഗു​​​​​ജ​​​​​റാ​​​​​ത്ത് ക്രി​​​​​ക്ക​​​​​റ്റ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​നാ​​ണു മൊ​​​​​ട്ടേ​​​​​ര സ്റ്റേ​​​​​ഡി​​​​​യം പു​​​​​തു​​​​​ക്കിയത്.

നേ​​​​​ര​​​​​ത്തെ 49,000 പേ​​​​​ർ​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​രി​​​​​ക്കാ​​​​​ൻ സൗ​​​​​ക​​​​​ര്യ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. 700 കോ​​​​​ടി രൂ​​​​​പ ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചാ​​​​​ണു നവീകരണം.

63 ഏ​​​​​ക്ക​​​​​റി​​​​​ലാ​​​​​യി വ്യാ​​​​​പി​​​​​ച്ചു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​ മൊ​​​​​ട്ടേ​​​​​രയിൽ നാ​​​​​ല് ഡ്ര​​​​​സിം​​​​​ഗ് റൂ​​​​​മു​​​​​ക​​​​​ൾ, 50 മു​​​​​റി​​​​​ക​​​​​ളു​​​​​ള്ള ഒ​​​​​രു ക്ല​​​​​ബ് ഹൗ​​​​​സ്, 76 കോ​​​​​ർ​​​​​പ​​​​​റേ​​​​​റ്റ് ബോ​​​​​ക്സു​​​​​ക​​​​​ൾ, വ​​​​​ലു​​​​​പ്പ​​​​​മേ​​​​​റി​​​​​യ നീ​​​​​ന്ത​​​​​ൽ​​​​​ക്കു​​​​​ളം, ഇ​​​​​ൻ​​​​​ഡോ​​​​​ർ ക്രി​​​​​ക്ക​​​​​റ്റ് അ​​​​​ക്കാ​​​​​ഡ​​​​​മി, 40 താ​​​​​ര​​​​​ങ്ങ​​​​​ൾ​​ക്കു ക​​​​​ഴി​​​​​യാ​​​​​വു​​​​​ന്ന ഡോ​​​​​ർ​​​​​മെ​​​​​റ്റ​​​​​റി എ​​​​​ന്നി​​​​​ങ്ങ​​​​​നെ നീ​​​​​ളു​​​​​ന്നു സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ.

3,000 നാ​​​​​ലു​​​​​ച​​​​​ക്ര വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും 10,000 ഇ​​​​​രു​​​​​ച​​​​​ക്ര​​​​​വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളു​​​​​ന്ന വിശാല​​​​​മാ​​​​​യ പാ​​​​​ർ​​​​​ക്കിം​​​​​ഗ് സം​​​​​വി​​​​​ധാ​​​​​ന​​​​​വു​​​​​മു​​​​​ണ്ട്.

Related posts

Leave a Comment