രണ്ടേകാല്‍കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍

pkd-kanchavuപാലക്കാട്: പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍  ബി. ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 2.15 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. തൃശൂര്‍ ചാവക്കാട് കളപ്പാട്ട് വീട്ടില്‍ ഹക്കീം(22) , ചിരിയങ്കണ്ടത്ത് വീട്ടില്‍ വിപിന്‍ (33) എന്നിവരാണ് പിടിയിലായത്. പഴനി ഭാഗത്തുനിന്നും ലഭിച്ച കഞ്ചാവ് ചാവക്കാട് ഭാഗത്തേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവരികയായിരുന്നുവെന്ന് പ്രതികള്‍ പറഞ്ഞു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പോലീസ് ഇവര്‍. ഇതിനുമുമ്പും കഞ്ചാവ് കടത്തികൊണ്ടുപോയതായി ഇവര്‍ പറഞ്ഞു. ഇവരുടെ കൂട്ടാളികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും സിഐ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ എം.ബി. രാജേഷ്, രജീഷ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് റിയാസ്, മണികണ്ഠന്‍, അരവിന്ദാക്ഷന്‍, ഡ്രൈവര്‍ ഡാനി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Related posts