രണ്ട് തോട്ടം തൊഴിലാളികളെ കാട്ടാന ചവിട്ടിക്കൊന്നു

elephantഗൂഡല്ലൂര്‍: രണ്ടു തോട്ടം തൊഴിലാളികളെ കാട്ടാന ചവിട്ടിക്കൊന്നു. പന്തല്ലൂര്‍ മേങ്കോറഞ്ച് സ്വകാര്യ എസ്റ്റേറ്റ് തൊഴിലാളികളായ ചിന്നസ്വാമിയുടെ മകന്‍ മണിശേഖര്‍ (46), കര്‍ണന്‍(45) എന്നിവരാണു കാട്ടാനയുടെ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയണു സംഭവം. മേങ്കോറഞ്ച് ഫാക്ടറിക്കു സമീപത്തെ കടയില്‍നിന്നു സാധനം വാങ്ങി വീട്ടിലേക്കു നടന്നു വരുന്നതിനിടെയാണു മണിശേഖറിനെ കാട്ടാന ആക്രമിച്ചത്. ശബ്ദം കേട്ടു സമീപവാസികള്‍ ഓടിയെത്തിയെങ്കിലും ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല. ഗൂഡല്ലൂര്‍-വൈത്തിരി അന്തര്‍സംസ്ഥാന പാതയിലാണ് കാട്ടാന ആക്രമിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ രാത്രി ഒരു മണിവരെ റോഡ് ഉപരോധ സമരം നടത്തി. എസ്റ്റേറ്റ് ബംഗ്ലാവ് പാറാവുകാരനായ കര്‍ണന്റെ മൃതദേഹം ഇന്നലെ രാവിലെ ഒമ്പതിനാണു തൊഴിലാളികള്‍ കണ്ടെത്തിയത്.

തേയില തോട്ടത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ രാവിലെയാണ് കാട്ടാന ആക്രമിച്ചതെന്നു സംശയിക്കുന്നു. ശെല്‍വറാണിയാണു മണിശേഖറിന്റെ ഭാര്യ. മക്കള്‍: മണികണ്ഡന്‍, മഹേശ്വരി.

Related posts