കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന സന്ദേശം;  മണിക്കൂറുകൾക്കുള്ളിൽ സത്യവസ്ഥ കണ്ടെത്തി പോലീസ്; കോട്ടയത്തെ  ​തട്ടി​ക്കൊ​ണ്ടു​പോ​ക​ലിനു പിന്നിലെ കഥ രസകരമാകുന്നതിങ്ങനെ…

കോ​ട്ട​യം: ര​ണ്ടു കു​ട്ടി​ക​ളെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തു ക​ണ്ടെ​ന്ന ഫോ​ണ്‍ സ​ന്ദേ​ശം ഇ​ന്ന​ലെ രാ​ത്രി പോ​ലീ​സി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തു മ​ണി​യോ​ടെ പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഒ​രാ​ൾ ഫോ​ണി​ൽ വി​ളി​ച്ച് ര​ണ്ടു കു​ട്ടി​ക​ളെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തു ക​ണ്ടു​വെ​ന്നു പ​റ​ഞ്ഞു.

കാ​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലാ​ണ് കു​ട്ടി​ക​ളെ കി​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും കാ​റി​ന്‍റെ ന​ന്പ​ർ സ​ഹി​ത​മാ​ണ് വി​ളി​ച്ച​റി​യി​ച്ച​ത്. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ​യും ഇ​യാ​ൾ ഇ​തേ സം​ഭ​വം വി​ളി​ച്ച​റി​യി​ച്ചു. അ​പ്പോ​ൾ ത​ന്നെ പോ​ലീ​സ് ജാ​ഗ്ര​ത​യോ​ടെ രം​ഗ​ത്തി​റ​ങ്ങി. കാ​റി​ന്‍റെ ന​ന്പ​ർ ഇ​ന്‍റ​ർ നെ​റ്റി​ൽ തെ​ര​ഞ്ഞ് ഉ​ട​മ​യു​ടെ വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​രും ക​ണ്ടു​പി​ടി​ച്ച് വി​ളി​ച്ച​പ്പോ​ൾ ഒ​രാ​ഴ്ച മു​ൻ​പ് പൊ​ളി​ക്കാ​നാ​യി കാ​ർ വി​റ്റെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഇ​തോ​ടെ സം​ഗ​തി ശ​രി​യാ​ണെ​ന്നു പോ​ലീ​സ് ഉ​റ​പ്പി​ച്ചു.

സാ​ധാ​ര​ണയാ​യി പൊ​ളി​ക്കാ​നു​ള്ള വ​ണ്ടി​ക​ളാ​ണ് ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. കാ​ർ വാ​ങ്ങി​യ ആ​ളു​ടെ വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​രും ഉ​ട​മ​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. അ​യാ​ളു​ടെ ഫോ​ണ്‍ ന​ന്പ​രി​ൽ വി​ളി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല​ല്ല എ​ന്നു വ്യ​ക്ത​മാ​യ​ത്.

സം​ഗ​തി ഇ​ങ്ങ​നെ: കൂ​ട്ടു​കാ​ര​ന്‍റെ പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ വി​ളി​ച്ചു​കൊ​ണ്ടു​വ​രാ​നാ​യി കാ​റി​ൽ ര​ണ്ടു കു​ട്ടി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി സം​സാ​രി​ച്ചെ​ങ്കി​ലും അ​വ​ർ ഒ​പ്പം പോ​രാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. തി​രി​കെ പാ​ലാ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ സീ​റ്റി​ൽ നി​ന്ന് താ​ഴെ വീ​ണു. വ​ണ്ടി നി​ർ​ത്തി സീ​റ്റ​നി​ടി​യി​ൽ വീ​ണ കു​ട്ടി​യെ എ​ഴു​ന്നേ​ൽ​പ്പിച്ച് കി​ട​ത്തി.

ഈ ​സ​മ​യ​ത്താ​ണ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ഒ​രാ​ൾ വ​ന്ന് സം​ശ​യി​ച്ച് ചി​ല ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച​ത്. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി വ​ന്ന​തി​ന്‍റെ ടെ​ൻ​ഷ​നി​ൽ വ​ഴി​യാ​ത്ര​ക്കാ​ര​ന്‍റെ ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ല്കാ​തെ കാ​ർ വി​ട്ടു. ഇ​താ​ണ് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്.

എ​ന്താ​യാ​ലും രാ​ത്രി ഒ​ന്ന​ര​യോ​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ക​ഥ​യ്ക്ക് അ​ന്ത്യ​മാ​യി. പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യേ​യും പോ​ലീ​സ് വി​ളി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ശ​രി​യാ​ണോ എ​ന്നു സ്ഥി​രീ​ക​രി​ച്ചു. എ​ല്ലാം ശ​രി​യാ​ണെ​ന്നു സ​മ്മ​തി​ച്ച ഭാ​ര്യ പി​ണ​ക്കം മാ​റ്റി ഇ​ന്നു രാ​വി​ലെ ഭ​ർ​ത്താ​വി​നും കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം പോ​കു​മെ​ന്നും പോ​ലീ​സി​നെ അ​റി​യി​ച്ചു.

Related posts