രണ്‍ബീര്‍ കപൂറിന്റെ പുതിയ കാമുകി മാധ്യമപ്രവര്‍ത്തകയോ

ranbir-kapoorപപ്പരാസികളുടെ പിടിയില്‍ നിന്നും രണ്‍ബീര്‍ കപൂറിന് മോചനമില്ല. കത്രീന കൈഫുമായുള്ള പ്രണയം തകര്‍ന്നതിന് തൊട്ടു പിന്നാലെയാണ് രണ്‍ബീര്‍ കപൂര്‍ വീണ്ടും പ്രണയ കരുക്കിലായിരിക്കുന്നുവെന്ന് പപ്പരാസികള്‍ പറയുന്നത്. ഒരു പാര്‍ട്ടിയില്‍ വച്ച് ഒരു യുവസുന്ദരിയുമായി ചേര്‍ന്നുള്ള താരത്തിന്റെ ചിത്രം പുറത്തായതോടെ ബോളിവുഡില്‍ ഇപ്പോള്‍ രണ്‍ബീര്‍ ഒരു സംസാരവിഷയമായി മാറിയിരിക്കുകയാണ്.

സോയാ അക്തര്‍, അയന്‍ മുഖര്‍ജി, കിരണ്‍ റാവു തുടങ്ങിയവര്‍ക്കൊപ്പം എത്തിയ രണ്‍ബീര്‍ ഇതേ പാര്‍ട്ടിയില്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുത്തിടപഴകുന്നത് കണ്ടതോടെ എല്ലാവരുടെയും കണ്ണുകള്‍ അങ്ങോട്ടേക്കായി. ആരാണ് ഈ സുന്ദരിയെന്നറിയാനുള്ള ആവലാതിയായിരുന്നു പിന്നീട്.

ഒടുവില്‍ ദിവസങ്ങള്‍ക്കുശേഷം ആ പെണ്‍കുട്ടിയെ അവര്‍ക്ക്  പിടികിട്ടി. ഫിലിംഫെയര്‍ മാസികയിലെ ജേര്‍ണലിസ്റ്റ് ആയിരുന്നു അത്.  പക്ഷെ ആ പെണ്‍കുട്ടി രണ്‍ബീറിന്റെ പുതിയ കാമുകിയാണെന്നാണ് ബോളിവുഡിലെ സംസാരം.

Related posts