ഇത് സ്മിത! പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ യുവാവിന് സഹായം ചെയ്തു കൊടുത്തവള്‍; പ്രതിയുമായി അവിഹിത ബന്ധവും; സംഭവം കോന്നിയില്‍

Konni-Arrest---Smitha

കോ​ന്നി: പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​ന് സ​ഹാ​യം ചെ​യ്തു കൊ​ടു​ത്ത യു​വ​തി​യെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.പ്ര​മാ​ടം ളാ​ക്കൂ​ർ മ​ല്ല​ശേ​രി മൂ​ല​പ​റ​ന്പ് കോ​ള​നി​യി​ൽ സ്മി​ത (29)യെ​യാ​ണ് കോ​ന്നി സി​ഐ ആ​ർ.​ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റു ചെ​യ്ത​ത്.

കേ​സി​ൽ ക​ഴി​ഞ്ഞ ആ​റി​ന് അ​റ​സ്റ്റി​ലാ​യ ളാ​ക്കൂ​ർ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം മൂ​ല​പ​റ​ന്പി​ൽ അ​ജി (42) പ​ത്ത​നം​തി​ട്ട സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്.ഇ​യാ​ളു​മാ​യി അ​വി​ഹി​ത ബ​ന്ധം ഉ​ണ്ടാ​യി​രു​ന്ന സ്മി​ത, കു​ട്ടി​യെ ഇ​യാ​ൾ​ക്ക് കാ​ഴ്ച​വ​യ്ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.കു​ട്ടി​യു​ടെ പി​താ​വ് നേ​ര​ത്തെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. മാ​താ​വ് കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ 26നാ​ണ് അ​ജി, കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്ന​ത്. ബാ​ലി​കാ​സ​ദ​ന​ത്തി​ൽ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി മ​ജി​സ്ട്രേ​റ്റ് എ​ടു​ത്തി​ട്ടു​ണ്ട്. അ​ജി​യു​ടെ അ​റ​സ്റ്റി​നു ശേ​ഷം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു സ്മി​ത. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ‌

Related posts