ബോളിവുഡിലെ നിത്യഹരിത സുന്ദരിയാണ് മാധുരി ദീക്ഷിത്. പ്രായം കൂടുന്തോറും മാധുരിയുടെ സൗന്ദര്യം കൂടുന്നതല്ലാതെ കുറയുന്നില്ല. തന്റെ സൗന്ദര്യത്തിനു പിന്നില്‍ ഒരു രഹസ്യമുണ്ടെന്ന് അടുത്തിടെയാണ് മാധുരി ദീക്ഷിത് വെളിപ്പെടുത്തിയത്. എന്നാല്‍ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയത് നടിയെ വെട്ടിലാക്കിയിരിക്കുകയാണ്.
പ്രശസ്തമായ ഒരു സ്കിന്‍ കെയര്‍ ക്രീം പതിവായി ഉപയോഗിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് മാധുരി തുറന്നു പറഞ്ഞത്. ഒരു പൊതുപരിപാടിക്കിടെയാണ് മാധുരി ഇങ്ങനെ പറഞ്ഞത്. അതേസമയം മറ്റൊരു സ്കിന്‍ കെയര്‍ ക്രീമിന്റെ പരസ്യത്തില്‍ വര്‍ഷങ്ങളായി മോഡലായി പ്രത്യക്ഷപ്പെടുന്നത് മാധുരിയാണ്. ആ സ്കിന്‍ കെയര്‍ ക്രീമിന്റെ ബ്രാന്‍ഡ് അംബാസഡറും മാധുരിയാണ്.
പരസ്യത്തില്‍ പറയുന്നത് അല്ല നടി ഉപയോഗിക്കുന്നത് എന്ന് കേട്ടതാണ് ആരാധകരെ ചിന്താക്കുഴപ്പത്തിലാക്കിയത്. ഇതേ ക്രീമിന്റെ പരസ്യത്തിലും അഭിനയിച്ചിരുന്നു. പരസ്യങ്ങളിലൂടെ സൗന്ദര്യരഹസ്യം ഈ ക്രീം ആണെന്നും യഥാര്‍ഥത്തില്‍ നടി മുഖത്ത് തേക്കുന്നത് മറ്റൊരു ക്രീം ആണെന്നും കേട്ടതോടെ ആരാധകരും ആശങ്കയിലായി. മാധുരി ബ്രാന്‍ഡ് അംബാസസഡറായ പരസ്യക്കമ്പനിയും ഇതോടെ വെട്ടിലായിരിക്കുകയാണ്.