വിവാദങ്ങള്‍ ഉണ്ടാക്കുക എന്നുള്ളത് സംവിധായകന് രാം ഗോപാല്‍ വര്‍മയ്ക്ക് ഒരു ഹരമാണ്. അടുത്തിടെയായി അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ കണ്ടാല്‍ അങ്ങനെയേ തോന്നു. ഇത്തവണ നടി രാധിക ആപ്തെയെയാണ് രാം ഗോപാല്‍ വര്‍മ ഇരയാക്കിയിരിക്കുന്നത്.
താന്‍ ഇന്റനെറ്റ് യൂസ് ചെയ്യുന്നത് അശ്ലീല വീഡിയോകള്‍ കാണാന്‍ വേണ്ടി മാത്രമാണെന്ന് പറഞ്ഞ് വര്‍മ വിവാദമുണ്ടാക്കിയിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളു. ഈ വിവാദം കെട്ടടങ്ങും മുമ്പേയാണ് രാധിക ആപ്തെയെ കുറിച്ച് രാം ഗോപാല്‍ വര്‍മ ഇങ്ങനെ പറഞ്ഞത്- മൂന്നു ജന്മത്തിലും താന്‍ കണ്ടതില്‍ വെച്ചേറ്റവും ഹോട്ട്… എന്നാണ് രാധികയുടെ ഒരു ഫോട്ടോ ഷൂട്ട് കണ്ട് രാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചത്. ട്വിറ്ററിലാണ് തന്റെ അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തിയത്.