പ്രവാസിയായ യുവാവുമായി ഫേസ്ബുക്കില്‍ പരിചയപ്പെട്ടു വീട്ടിലേക്ക് വിളിച്ചുവരുത്തി അവള്‍..! ഹണിട്രാപ്പ്; ദ​മ്പ​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ

ചേ​ര്‍​ത്ത​ല: യു​വാ​വി​ഹണിട്രാപ്പില്‍ കു​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ദ​മ്പ​തി​ക​ളെ മാ​രാ​രി​ക്കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ​ചെ​യ്തു.

മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് പൊ​ള്ളേ​ത്തൈ ദേ​വ​സ്വം വെ​ളി വീ​ട്ടി​ല്‍ സു​നീ​ഷ് (31), ഭാ​ര്യ സേ​തു​ല​ക്ഷ്മി (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​വാ​സി​യും തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​മാ​യ യു​വാ​വി​നെ​യാ​ണ് ഇ​വ​ര്‍ കു​ടു​ക്കി​യ​ത്.

യു​വാ​വു​മാ​യി ഫെ​യ്‌​സു​ബു​ക്കി​ല്‍ പ​രി​ച​യ​പ്പെ​ട്ട സേ​തു​ല​ക്ഷ്മി ഭ​ര്‍​ത്താ​വു​മാ​യി ചേ​ര്‍​ന്ന് യു​വാ​വി​നെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലു​ള്ള വാ​ട​ക​വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

യു​വാ​വി​നെ കി​ട​പ്പു​മു​റി​യി​ല്‍ ക​യ​റ്റി സേ​തു​ല​ക്ഷ്മി​യു​മാ​യു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ടി​എം, ആ​ധാ​ര്‍​കാ​ര്‍​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ക്കു​ക​യും എ​ടി​എ​മ്മി​ന്‍റെ ര​ഹ​സ്യ ന​മ്പ​ര്‍ വാ​ങ്ങി അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന പ​ണം പി​ന്‍​വ​ലി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​ണം തു​ട​ര്‍​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ യു​വാ​വ് മാ​രാ​രി​ക്കു​ളം പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍ ഇ​തു​പോ​ലെ പ​ല​രേ​യും വ​ല​യി​ല്‍ കു​ടു​ക്കി​യി​ട്ടു​ള്ള​താ​യി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.​രാ​ജേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment