കൊച്ചി: ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രി രാജ്യമാകെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഗോവയിലെ വിക്ടര്‍ ആശുപത്രിയുമായി രാജഗിരി ആശുപത്രി ധാരണാപത്രം ഒപ്പുവച്ചു. രാജഗിരി ഹെല്‍ത്ത് കെയര്‍ ആന്‍ഡ് എജ്യൂക്കേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് റവ.ഡോ. ജോസ് ക്ലീറ്റസ് ധാരണാപത്രം കൈമാറി. ഗോവയിലെ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ രംഗത്തെ പ്രമുഖരായ ആല്‍കന്‍ വിക്ടര്‍ ഗ്രൂപ്പിന്റെ ഭാഗമാണു വിക്ടര്‍ ആശുപത്രി. ഒരു വര്‍ഷം മുമ്പാണു രാജഗിരി ആശുപത്രി കമ്മീഷന്‍ ചെയ്തത്.
വിക്ടര്‍ ആശുപത്രി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.എം. ആല്‍ബുക്വെര്‍ക്ക്, രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി, ഫാ. ജോസ് അലക്‌സ്, ഫാ. ജോയി കിളിക്കുന്നേല്‍, ഫാ. ഓസ്റ്റിന്‍ മുളേരിക്കല്‍, ഡോ.എം.എന്‍. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.