മാവേലിക്കര: ലോക പ്രശസ്ത ചിത്രകാരന് രാജാരവിവര്‍മയുടെ മകനും പ്രശസ്ത ചിത്രകാരനുമായ രാമവര്‍മരാജയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം രാജാരവിവര്‍മ കോളജില്‍ സ്ഥാപിതമായ രാമവര്‍മ ആര്‍ട്ട് ഗ്യാലറിയിലേക്ക് രാമവര്‍മരാജ വരച്ച 26 കോടിരൂപയോളം വിലമതിക്കുന്ന 12 ഓളം ചിത്രങ്ങളാണു സ്ഥിരം പ്രദര്‍ശനത്തിനായി എത്തുന്നത്. രാമവര്‍മരാജ വരച്ച അദ്ദേഹത്തിന്റെ രണ്ടുമക്കളുടെ ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഗ്യാലറിയിലുള്ളത്.
രവിവര്‍മ കുടുംബം സൗജന്യമായാണ് കോടികള്‍ മതിപ്പുള്ള ചിത്രങ്ങള്‍ കോളജ് ഗ്യാലറിക്കായി സമര്‍പ്പിക്കുന്നത്. ഇതിനു മുന്നോടിയായി രാമവര്‍മ ട്രസ്റ്റ് സെക്രട്ടറി കെ.ആര്. പ്രസാദ്, ഇന്ദിരാദേവി കുഞ്ഞമ്മയുടെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന “ലേഡി വാസുദേവ രാജ ഓഫ് കൊല്ലങ്കോട്” എന്ന എണ്ണഛായാ ചിത്രം കഴിഞ്ഞ ദിവസം കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ടെന്‍സിംഗ് ജോസഫിനു കൈമാറി.