റഷ്യന്‍ വ്യോമാക്രമണം: സിറിയയില്‍ 60 മരണം

russianഡമാസ്കസ്: അല്‍ക്വയ്ദയുമായി ബന്ധമുള്ള അല്‍നുസ്‌റാ മുന്നണിയുടെ നിയന്ത്രണത്തിലുള്ള സിറിയ ന്‍ നഗരമായ ഇഡ്‌ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 60 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി വിദേശമന്ത്രാലയം അറിയി ച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

എന്നാല്‍ 23 പേരാണു മരിച്ചതെ ന്നും ഇതില്‍ ഏഴു കുട്ടികളും ഉണെ്ട ന്നും ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി പറഞ്ഞു. തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഇഡ്‌ലിബ് ആശുപത്രിക്കു കനത്ത നാശമുണ്ടാ യി. ആശുപത്രിയിലും ഒരു പാര്‍ക്കി ലും ബോംബുകള്‍ വീണെന്നു സിറിയന്‍ ഒബ്‌സര്‍വേറ്ററി മേധാവി റമി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ഇതിനുമുമ്പും ഇഡ്‌ലിബില്‍ ഒറ്റപ്പെട്ട ആക്രമണം നടന്നിട്ടുണെ്ടങ്കിലും നിരവധി സിവിലിയന്മാര്‍ കൊല്ലപ്പെട്ട ശക്തമായ ആക്രമണം ആദ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതേസമയം, ഇഡ്‌ലിബില്‍ റഷ്യ വ്യോമാക്രമണം നടത്തിയിട്ടില്ലെന്നു റഷ്യന്‍ വിദേശമന്ത്രാലയ വക്താവ് ഇഗോര്‍ കൊനാഷെന്‍കോവ് വ്യക്തമാക്കി. സിറിയന്‍ ഒബ്‌സര്‍വേറ്ററി പതിവുപോലെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സിറിയയില്‍ റഷ്യയും അമേരിക്കയും മുന്‍കൈയെടുത്തു നടപ്പാക്കിയ വെടിനിര്‍ത്തലിന്റെ പരിധിയില്‍ അല്‍നുസ്‌റ മുന്നണിയും ഐഎസും വരില്ല. പ്രസ്തുത ഭീകരഗ്രൂപ്പുകളെ ലക്ഷ്യമിട്ട് അമേരിക്കയും റഷ്യയും സിറിയയും വ്യോമാക്രമണം നടത്തുന്നുണ്ട്.

അല്‍നുസ്‌റയുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് മറ്റു വിമതഗ്രൂപ്പുകളോട് നേരത്തെ റഷ്യ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് അസാദിനെതിരേ 2011ല്‍ വിമതര്‍ പ്രക്ഷോഭം ആരംഭിച്ചശേഷം ഇതുവരെ സിറിയയില്‍ 2,80,000 പേര്‍ക്കു ജീവഹാനി നേരിട്ടിട്ടുണെ്ടന്നാണു കണക്ക്.

Related posts