പ്രാ​റ്റ് ആ​ന്‍​ഡ് വൈ​റ്റ്‌​നി എ​ന്‍​ജി​നെ​തി​രേ മ​ല്യ

malyaന്യൂ​ഡ​ല്‍​ഹി: കിം​ഗ്ഫി​ഷ​ര്‍ എ​യ​ര്‍ ലൈ​ന്‍​സി​ന്‍​റെ ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണം പ്രാ​റ്റ് ആ​ന്‍​ഡ് വൈ​റ്റ്‌​നി (പി​ഡ​ബ്‌​ള്യൂ) എ​ന്‍​ജി​നാ​ണെ​ന്ന് വി​ജ​യ് മ​ല്യ. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് വി​ജ​യ് മ​ല്യ പി​ഡ​ബ്‌​ള്യൂ എ​ന്‍​ജി​നു​ക​ള്‍ വി​ത​ര​ണം ചെ​യ്ത ഐ​എ​ഇ ക​മ്പ​നി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്.

കേ​ടാ​യ എ​ന്‍​ജി​നു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​തി​ന് ഐ​എ​ഇ ക​മ്പ​നി​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രി​ക്ക​യാ​ണെ​ന്നും ട്വീ​റ്റ​റി​ൽ കു​റി​ച്ചു. എ320 ​നി​യോ പ്ലെ​യി​നു​ക​ളി​ലെ പി​ഡ​ബ്‌​ള്യൂ എ​ന്‍​ജി​നു​ക​ളെ​ക്കു​റി​ച്ച് രാ​ജ്യ​ത്തെ ഏ​വി​യേ​ഷ​ന്‍ റെ​ഗു​ലേ​റ്റ​റി ബോ​ര്‍​ഡ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ല്യ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പി​ഡ​ബ്‌​ള്യൂ എ​ന്‍​ജി​നു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ലെ​യി​നു​ക​ളി​ല്‍ വി​വി​ധ ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഡി​ജി​സി​എ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.

Related posts