റാങ്കിംഗില്‍ സൈനയ്ക്ക് നഷ്ടം;

sp-sainaന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ സൈന നെഹ്‌വാള്‍ ആറാം സ്ഥാനത്ത്. മൂന്നു സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങിയാണ് സൈന ആറാം സ്ഥാനത്തേക്കു താഴ്ന്നത്. 73,222 പോയിന്റാണ് സൈനയ്ക്കുള്ളത്. ഓള്‍ ഇംഗ്ലണ്്ട് ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതാണ് സൈനയ്ക്കു തിരിച്ചടിയായത്. കൂടാതെ പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ പ്രധാന ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനും സൈനയ്ക്കു സാധിച്ചില്ല.അതേസമയം, ഇന്ത്യയുടെ പി.വി. സിന്ധു പുതുക്കിയ റാങ്കിംഗില്‍ 11-ാം സ്ഥാനത്തേക്കുയര്‍ന്നു. നേരത്തെ, 12-ാം സ്ഥാനത്തായിരുന്നു സിന്ധു.

Related posts