ആരായിരിക്കും ആ ഭാഗ്യവാൻ..! ഒരു ദിവസം പരാതികളുമായി  കളക്ടറെ കാണാനെത്തുന്നത് നൂറുകണക്കിന് പേർ; സന്ദർശന സമയമാകട്ടെ വെറും അരമണിക്കൂർ മാത്രം;  കണ്ണൂർ കളക്ടറേറ്റിലെ രീതികളിങ്ങനെയൊക്കെ…

ക​ണ്ണൂ​ർ: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​റെ ക​ണ്ടു പ​രാ​തി സ​മ​ർ​പ്പി​ക്കാ​ൻ ക​ട​ന്പ​ക​ൾ ഏ​റെ​യെ​ന്ന് പ​രാ​തി.​ക​ള​ക്ട​റെ സ​ന്ദ​ർ​ശി​ച്ചു പ​രാ​തി പ​റ​യു​ന്ന​തി​നും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു വേ​ണ്ടി​യും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​ണി​ക്കു​റു​ക​ൾ യാ​ത്ര​ചെ​യ്ത് ക​ള​ക്ട്റേ​റ്റി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് നി​രാ​ശ​യാ​ണ് ഫ​ലം.​ക​ള​ക്ട​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച സ​ന്ദ​ർ​ശ​ന സ​മ​യം വെ​റും മു​പ്പ​ത് മി​നി​റ്റു​ക​ൾ മാ​ത്ര​മാ​ണ്.2.30 മു​ത​ൽ മൂ​ന്ന് വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​രാ​തി ബോ​ധി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം.​

വെ​ള്ളി,ശ​നി,ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കു​ക​യു​മി​ല്ല.​അ​നു​വ​ദി​ച്ച സ​മ​യ​ങ്ങ​ളി​ൽ ക​ള​ക്ട​ർ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും മീ​റ്റി​ങ്ങി​ലും മ​റ്റു പൊ​തു​പ​രി​പാ​ടി​ക​ളി​ലു​മാ​ണ്.​മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ന്നും ജി​ല്ല​യി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വ​ന്നെ​ത്തു​ന്ന​വ​ർ​ക്കാ​ണ് കൂ​ടു​ത​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​വ​ർ പ​ല​പ്പോ​ഴും സ​ന്ദ​ർ​ശ​ന സ​മ​യം അ​റി​യാ​തെ രാ​വി​ലെ മു​ത​ൽ ക​ള​ക്ട​റു​ടെ ഓ​ഫീ​സ് ക​വാ​ട​ത്തി​നു മു​ന്നി​ൽ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ൽ​ക്കു​ന്ന​ത് നി​ത്യ​കാ​ഴ്ച​യാ​ണ്.

മീ​റ്റി​ങ്ങും മ​റ്റു ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യും കാ​ര​ണം ക​ള​ക്ട​ർ സ​ന്ദ​ർ​ശ​ക​രെ കാ​ണു​ന്നി​ല്ലെ​ന്ന അ​റി​യി​പ്പാ​കും പ​ല​പ്പോ​ഴും ല​ഭി​ക്കു​ക.ക​ള​ക്ട്റേ​റ്റി​ലെ പ്ര​ധാ​ന ഗെ​യി​റ്റി​നു സ​മീ​പം ഗോ​വ​ണി​ക്ക് താ​ഴെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം പ​തി​ച്ച ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് പെ​ട്ടെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധി​യി​ൽ​പ്പെ​ടു​ക​യി​ല്ല. അ​തു​കൊ​ണ്ട്ത​ന്നെ ക​ള​ക്ട​റെ കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് സ​ന്ദ​ർ​ശ​ന സ​മ​യം അ​റി​യു​ക​യു​മി​ല്ല.

ദി​നം​പ്ര​തി 15 മു​ത​ൽ 25 വ​രെ സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. ഇ​വ​രി​ൽ പ​ല​ർ​ക്കും ക​ള​ക്ട​റെ ക​ണാ​ൻ സാ​ധി​ക്കാ​റി​ല്ലെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. പ​രാ​തി സ​മ​ർ​പ്പി​ക്കാ​നും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു​മാ​യി ക​ള​ക്ട​റെ ക​ണ്ട​തി​നു ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലേ​ക്ക് അ​യ​ച്ചാ​ലും വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ൽ​കാ​തെ പൊ​തു​ജ​ന​ങ്ങ​ളെ വീ​ണ്ടും വ​രു​ത്തു​ന്ന നി​ല​പാ​ടാ​ണ് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

ക​ള​ക്ട​റോ​ട് ഇ​ക്കാ​ര്യം അ​റി​യി​ക്ക​ണ​മെ​ങ്കി​ൽ വീ​ണ്ടും അ​പേ​ക്ഷാ ഫോ​റം പൂ​രി​പ്പി​ച്ചു ന​ൽ​കി ടോ​ക്ക​ൺ വാ​ങ്ങ​ണം. ഇ​ങ്ങ​നെ പ​രാ​തി​ക്കാ​ർ വ​ട്ടം ക​റ​ങ്ങു​ക​യാ​ണ്.

Related posts