ബംഗളൂരു: റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മെഡല്‍ പ്രതീക്ഷകള്‍ വാനോളമാണെന്ന് ക്യാപ്റ്റന്‍ ശ്രീജേഷ്. ഇത്തവണ ടീം കളിക്കാനിറങ്ങുക അന്തരിച്ച മുന്‍ ഇന്ത്യന്‍ ഹോക്കി താരം മുഹമ്മദ് ഷഹീദിനു വേണ്ടിയായിരിക്കുമെന്ന് പറഞ്ഞ ശ്രീജേഷ് ടീം മെഡല്‍ നേടിയാല്‍ അത് സമര്‍പ്പിക്കുക ഷഹീദിനായിരിക്കുമെന്നും വ്യക്തമാക്കി. ഒളിമ്പിക്സിനുള്ള ടീമിന്റെ തയാറെടുപ്പില്‍ സംതൃപ്തനാണെന്നും ശ്രീജേഷ് പറഞ്ഞു.
റിയോയില്‍ മെഡല്‍ നേട്ടം ഉറപ്പെന്ന് ഹോക്കി ടീം ക്യാപ്റ്റന്‍ ശ്രീജേഷ്
