റോഡരികിലെ മാലിന്യത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ അവശിഷ്ടം

KKD-SISHUമുക്കം: കഴിഞ്ഞ വെള്ളിയാഴ്ച തോട്ടുമുക്കം പാറത്തോട് റോഡരികില്‍ മുണ്ടയില്‍ പ്രദേശത്ത് തള്ളിയ അവശിഷ്ടങ്ങളില്‍ ആശുപത്രി മാലിന്യവും. തിങ്കളാഴ്ച നാട്ടുകാരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് മാറ്റുന്നതിനിടെയാണ് ആശുപത്രി മാലിന്യവും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ അവശി ഷ്ടവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അരീക്കോടിനടുത്ത പ്രമുഖ ആശുപത്രി യിലേതാണിതെന്നും നാട്ടുകാര്‍ ആരോപി ക്കുന്നു. അതിനിടെ സംഭവ സ്ഥലത്തെത്തിയ പോലീസിനെ നാട്ടുകാര്‍ തടഞ്ഞു.

പ്രതിയെന്ന് സംശയിക്കുന്നവരുടെ പേരും അഡ്രസും ഫോണ്‍ നമ്പറും നല്‍കിയിട്ടും പിടികൂടാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രകോപിതരായത്. ഇതോടെ ബുധനാഴ്ചക്കകം പ്രതികളെ മുഴുവന്‍ പിടികൂടുമെന്ന് പോലീസ് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. അതിനിടെ മൂന്നുദിവസം കഴിഞ്ഞിട്ടും മാലിന്യം മാറ്റാന്‍ നടപടിയില്ലാത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ എടുത്തുമാറ്റുന്ന തിനിടെ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തോട്ടുമുക്കം സ്വദേശികളായ കരിങ്ങാത ടത്തില്‍ അനീഷ്, പ്ലാമൂട്ടില്‍ ഷിന്റോ ഫ്രാന്‍സിസ്  എന്നിവര്‍ ക്കാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.

Related posts