റോഡ് പണിയുടെ പൊള്ളത്തരം മഴ പൊളിച്ചു

tvm-raodനെയ്യാറ്റിന്‍കര: ടാര്‍ ചെയ്തതിന്റെ തൊട്ടുപിറ്റേന്ന് ഇളകിപ്പോയ റോഡിന്റെ ഭാഗമാണ് ചിത്രത്തില്‍. ഇവിടെ പണിക്കാര്‍ക്ക് വില്ലനായത് മഴയാണ്. പക്ഷെ, നാട്ടുകാര്‍ മഴയ്ക്ക് നന്ദി പറയുന്നു. കാരണം, പണിയുടെ പൊള്ളത്തരം പുറത്താക്കിയത് മഴയാണല്ലോ… നെയ്യാറ്റിന്‍കര നഗരസഭയിലുള്‍പ്പെട്ട തൊഴുക്കല്‍- ചെമ്പരത്തിവിള റോഡ് വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. നഗരസഭയിലെ മൂന്നു വാര്‍ഡുകളുടെ അതിര്‍ത്തിയായ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍  ആരും തയാറായില്ലായെന്ന് നാട്ടുകാര്‍ ആരോപി ക്കുന്നു.

മഴക്കാലത്ത് കാല്‍നട യാത്ര പോലും ദുഷ്കരമാകുന്ന സ്ഥിതിയാണ്. എന്തായാലും, നിവേദനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ റോഡ് അറ്റകുറ്റപ്പണി ചെയ്യാന്‍ ആര്‍. ശെല്‍വരാജ് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.25 കോടി രൂപ തുക അനുവദിച്ചു. താലൂക്കിലെ പ്രധാന കളിമണ്‍ വ്യവസായ കേന്ദ്രത്തിലേയ്ക്കും സബ് ജയിലിലേയ്ക്കുമുള്ള പാത കൂടിയാണിത്. ടാറിംഗ് തുടങ്ങിയപ്പോഴേ ആക്ഷേപങ്ങളുമുയര്‍ന്നു. അശാസ്ത്രീയമാണെന്നായിരുന്നു പ്രധാന പരാതി. തങ്ങളുടെ സംശയം ശരിയാണെന്ന് അപ്രതീക്ഷിതമായി പെയ്ത മഴ വ്യക്തമാക്കിയെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

Related posts