റബിന്‍സിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് എന്‍ഐഎയ്ക്കും നിര്‍ണായകമായി. നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിനുപിന്നില്‍ വിദേശത്തുനിന്നുള്ള ഫണ്ടിംഗ് ഉണ്ടെന്ന നിഗമനത്തില്‍ എന്‍ഐഎ നേരത്തേ എത്തിയിരുന്നു.
ഇതിനെ സംബന്ധിച്ച തെളിവുകള്‍ സമാഹരിക്കുക എന്നതായിരുന്നു വെല്ലുവിളി.
റബിന്‍സിനെ അറസ്റ്റുചെയ്യാനായതോടെ ഫണ്ടിംഗ് എങ്ങനെയായിരുന്നു എന്നതില്‍ വ്യക്തതവരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ യുഎഇലേക്ക് പോയിരുന്നു. അന്വേഷണത്തോടൊപ്പം നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിന്റെ ഗൗരവത്തെക്കുറിച്ച് യുഎഇ അധികൃതരെ ബോധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത 10 പേര്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചവരായിരുന്നു ഇവര്‍.
സ്വര്‍ണക്കടത്തിനായി പണം പൂള് ചെയ്തപ്പോള്‍ അതില്‍ കണ്ണിയായവരായിരുന്നു ഇവരില്‍ ഏറെയും. പക്ഷേ ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തിയതില്‍ കോടതി സംശയം രേഖപ്പെടുത്തി.
എന്നാല്‍, ഇങ്ങനെ പൂള് ചെയ്തെടുത്ത പണം മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന കണ്ടെത്തലാണ് നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചത്.
എന്നാല്‍ സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നത് സ്ഥാപിക്കുക എന്ന വെല്ലുവിളിയും ഇതോടെ എന്ഐഎനേരിട്ടു.
കേസിന്റെ അന്വേഷണംതന്നെ ദുര്‍ബലമാകുന്നുവെന്ന വിമര്‍ശനവും ഒരുകോണില്‍നിന്ന് ഉയര്‍ന്നുതുടങ്ങി. ഇതിനിടെയാണ് റബിന്‍സ് ഹമീദിന്റെ അറസ്റ്റ്.
സ്വര്‍ണക്കടത്തിലൂടെ ലഭിച്ച ഫണ്ട് ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും കൂടി ഉപയോഗിച്ചുവെന്നു തെളിയിക്കാനുള്ള ഒരു തെളിവാണ് റബിന്‍സ് ഹമീദിന്റെ അറസ്റ്റിലൂടെ എന്‍ഐഎയ്ക്കു ലഭിച്ചിരിക്കുന്നത്.