ലക്കിടിയില്‍ അനധികൃതമായി കടത്തിയ പണം പിടികൂടി: സഹോദരങ്ങള്‍ പിടിയില്‍

kkd-arrestവൈത്തിരി: വാഹന പരിശോധനക്കിടെ വയനാട് ലക്കിടില്‍ നിന്നും അനധികൃതമായി കടത്തിയ 57 ലക്ഷം രൂപ വൈത്തിരി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട മലപ്പുറം വേങ്ങര സ്വദേശികളായ കൊഴിഞ്ഞിക്കാടാന്‍ സിദ്ധിഖ് (40) സ്വലിഹ് (35) എന്നിവരെ പരിശോധന സംഘം അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ സഹോദരങ്ങളാണ്. ഇന്നലെ രാവിലെയാണ് സംഭവം. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലേക്ക് കുഴല്‍പ്പണം ഒഴുകാനുള്ള സാധ്യത കണക്കിലെടുത്ത് തഹസില്‍ദാരുടെ നേത്വതത്തിലുള്ള ഇലക്ഷന്‍ സ്‌ക്വോഡും വൈത്തിരി പോലീസും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

ബംഗളൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസില്‍ പരിശോധന നടത്തിയ അടിസ്ഥാനത്തില്‍ പ്രതികളുടെ വസ്ത്രത്തിനുള്ളില്‍ കെട്ടിവച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്. മൈസുരില്‍ സ്വര്‍ണ്ണം വിറ്റ് ലഭിച്ച പൈസയാണന്നും മലപ്പുറത്തുള്ള അലവി എന്നയാള്‍ക്ക് കൈമാറാനുള്ളതാണന്നും പ്രതികള്‍ പോലിസിന് മൊഴിനല്‍കി. പിടികൂടിയ പണത്തിന് രേഖകളില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ പണം കോഴിക്കോട് ഇന്‍കം ടാക്‌സ് ടിപ്പാര്‍ട്ട്‌മെന്റിന് കൈമാറി.

Related posts