ലക്ഷ്യം വിഎസ്! മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് വിഷയത്തില്‍ ഗൂഡാലോചന നടന്നു; പിന്നില്‍ ആരാണെന്ന് അറിയാമെന്നു എം.കെ. ദാമോദരന്‍

mkകൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് വിഷയത്തില്‍ തനിക്കെതിരേ ഗൂഡാലോചന നടന്നതായി അഡ്വ. എം.കെ ദാമോദരന്‍. നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് അറിയിച്ചതിനു ശേഷം ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തനിക്കെതിരേ ഗൂഡാലോചന നടന്നതായി ആരോപിച്ചത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി തന്നെ നിയമിച്ചുള്ള ഉത്തരവിറങ്ങിയ ജൂണ്‍ ഒമ്പതിന് ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.

ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനു ശേഷമാണ് തനിക്കെതിരേ പ്രചാരണം ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു. സുപ്രീം കോടതി ഹര്‍ജി തള്ളി മണിക്കൂറുകള്‍ക്കകം സംഘടിത ആക്രമണം ആരംഭിച്ചിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും പേര് വ്യക്തമാക്കുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു.

Related posts