പാലാ: ഈശ്വരവിശ്വാസികള് അയ്യപ്പന് സമര്പ്പിച്ച സ്വര്ണവും പണവും സംരക്ഷിക്കേണ്ടവര് തന്നെ കൊള്ളയടിച്ചു എന്നത് ഏറെ അപമാനകരമാണെന്നും ഈശ്വരവിശ്വാസം ഇല്ലായെന്ന് പറഞ്ഞവര് ഇപ്പോള് അയ്യപ്പസംഗമം നടത്തുന്നത് ക്ഷേത്രങ്ങളിലെ പൊന്നും പണവും കണ്ടുകൊണ്ടാണെന്നും തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ ആരോപിച്ചു.
ബെന്നി ബഹനാന് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രക്ക് പാലായില് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്മാന് ടോമി കല്ലാനി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന് ബെന്നി ബഹനാന്, ആന്റോ ആന്റണി എംപി, ജോസഫ് വാഴയ്ക്കൻ, ജാഥാ വൈസ് ക്യാപ്റ്റന് വി.ടി. ബെല്റാം, വി.പി. സജീന്ദ്രന്, പി.എ. സലിം, നാട്ടകം സുരേഷ്, അബ്ദുള് മുത്തലിബ്, ഫില്സണ് മാത്യൂസ്, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടന് തുടങ്ങിയവര് പ്രസംഗിച്ചു.