ലഹരിക്കായി വേദനാ സംഹാരികള്‍ വാങ്ങിയ ആറു പേര്‍ പിടിയില്‍

ktm-arrestപയ്യന്നൂര്‍: വേദനാ സംഹാരിഗുളികകള്‍ ലഹരിക്കായി ദുരുപയോഗപ്പെടുത്തുന്നതിനായി വാങ്ങാനെത്തിയ ആറംഗ സംഘത്തെ എക്‌സൈസ് സംഘം പിടികൂടി. ഇന്നലെ സന്ധ്യയോടെ പയ്യന്നൂരില്‍ മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചു നടത്തിയ നിരീക്ഷണത്തി നിടയിലാണ് കൗമാരക്കാരായ ആറു പേര്‍ പിടിയിലാകുന്നത്.

വേദനസംഹാരികള്‍ വ്യാപകമായി ലഹരിക്കായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു എക്‌സൈസ് സംഘം കുറച്ചു ദിവസമായി നിരീക്ഷണം നടത്തി വരികയായിരുന്നു.    ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ചില മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വേദനാസംഹാരികള്‍ വില്പന നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് ഇത്തരം ഗുളികകള്‍ വാങ്ങാനെത്തിയ കൗമാരക്കാര്‍ പിടിയിലായത്.

രക്ഷിതാക്കളെ വിളിച്ചു വരുത്തി ഈ മരുന്നുകളുടെ ദോഷവശങ്ങള്‍ ബോധ്യപ്പെടുത്തി മേലില്‍ ഇത്തരം ഗുളികകള്‍ ഉപയോഗിക്കില്ല എന്ന് കൗമാരക്കാരെക്കൊണ്ട് സമ്മതിപ്പിച്ചാണ് പറഞ്ഞുവിട്ടത്. കണ്ണിലുറ്റിക്കുന്ന ചില മരുന്നുകള്‍ ലഹരിക്കായി കുത്തിവെക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Related posts