ലൈറ്റ് ആന്‍ഡ് സൗണ്ട് തൊഴിലാളികള്‍ക്ക് ക്ഷേമനിധി പരിഗണനയില്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

tvm-lightandsoundപോത്തന്‍കോട് : അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉള്‍പ്പെടെയുള്ള  ആനുകൂല്ല്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയി ലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീകാര്യത്ത് പോത്തന്‍കോട്, ശ്രീകാര്യം, കഴക്കൂട്ടം മേഖലാ ലൈറ്റ്് ആന്‍ഡ് സൗണ്ട്് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക യായിരുന്നു അദ്ദേഹം.

മേഖലാ പ്രസിഡന്റ് ബി. ശിവരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് ഐഡന്റിറ്റി കാര്‍ഡുകളുടെ വിതരണം ഉദ്ഘാടനം  ചെയ്തു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ മുഖ്യപ്രഭാണവും അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫി ക്കറ്റുകളുടെ വിതര ണവും നിര്‍വഹിച്ചു. കഴക്കൂട്ടം സൈബര്‍ സിറ്റി അസി. കമ്മീഷണര്‍ പി. അനില്‍കുമാര്‍ ഡയറക്ടറി പ്രകാശനം ചെയ്തു. കൗണ്‍സിലര്‍മാരായ കെ.എസ് ഷീല, ലതാകുമാരി, വി. ശാലിനി, സുദര്‍ശനന്‍, അലത്തറ അനില്‍കുമാര്‍, നാരായണമംഗലം രാജേന്ദ്രന്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് സെക്രട്ടറി വി. അനില്‍കുമാര്‍, ട്രഷറര്‍ സന്ധ്യാമോന്‍ എക്‌സിക്യൂട്ടീവ് അംഗം സെല്‍വരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് നാടന്‍ പാട്ടും ദൃശ്യാവിഷ്കാരവും അരങ്ങേറി.

Related posts