റ​ബ​ർ @ 150 രൂ​പ, ഇ​നി​യും ഉ​യ​ർ​ന്നേ​ക്കും

കോ​​ട്ട​​യം: റ​​ബ​​ർ വി​​ല ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​നു ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു ശേ​​ഷം ഇ​​ന്ന​​ലെ 150 രൂ​​പ​​യി​​ലെ​​ത്തി. വി​​ല ഇ​​നി​​യും ഉ​​യ​​രു​​മെ​​ന്നു സൂ​​ച​​ന നല്​​കി ക​​ന്പ​​നി​​ക​​ൾ 155 രൂ​​പ​​യ്ക്കു ഇ​​ന്ന​​ലെ വ്യാ​​പാ​​രി​​ക​​ളി​​ൽ​​നി​​ന്നു റ​​ബ​​ർ വാ​​ങ്ങി.

പ്ര​​മു​​ഖ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ 153 രൂ​​പ​​യ്ക്കു ഷീ​​റ്റ് വാ​​ങ്ങു​​ന്നു​​ണ്ട്. ആ​​ർ​​എ​​സ്എ​​സ് നാ​​ല് 150, ആ​​ർ​​എ​​സ്എ​​സ് അ​​ഞ്ചി​​ന് 147, ഐ​​സ്എം​​ആ​​ർ 20 130.50 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​ന്ന​​ലെ റ​​ബ​​ർ ബോ​​ർ​​ഡ് നല്കി​​യ വി​​ല.

ഒ​​ട്ടു​​പാ​​ൽ വി​​ല കി​​ലോ 100 രൂ​​പ​​യി​​ലേ​​ക്കും ലാ​​റ്റ​​ക്സ് 130 രൂ​​പ​​യി​​ലേ​​ക്കും വി​​ലവ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. വി​​ദേ​​ശ വി​​ല​​യി​​ലെ ഉ​​യ​​ർ​​ച്ച​​യും ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​ന​​ത്തി​​ലെ കു​​റ​​വു​​മാ​​ണ് റ​​ബ​​ർ വി​​ല മെ​​ച്ച​​പ്പെ​​ടാ​​ൻ കാ​​ര​​ണം.

മ​​ഴ ശ​​ക്തി​​പ്പെ​​ട്ടി​​രി​​ക്കെ കേ​​ര​​ള​​ത്തി​​ൽ ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. ഷേ​​ഡും പ്ലാ​​സ്റ്റി​​ക്കും വ​​ച്ച് ടാ​​പ്പിം​​ഗ് തു​​ട​​ങ്ങാ​​ൻ പ​​ല​​രും താത്പ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല. ഗു​​ണ​​മേ​​ന്മ​​യു​​ള്ള ഷീ​​റ്റി​​നു ക​​ടു​​ത്ത​​ക്ഷാ​​മം നേ​​രി​​ടു​​ന്ന​​താ​​യി വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

Related posts