ലോകത്തിലെ ഉയരമുള്ള കെട്ടിടങ്ങളില്‍ രണ്ടാം സ്ഥാനം ഇനി ചൈനയിലെ ഷാങ്ഹായ് ടവറിനു സ്വന്തം. 632 മീറ്റര്‍ (2073 അടി) ഉയരമുള്ള ചൈനയിലെ ഈ അംബരചുംബിയുടെ നിര്‍മാണം പൂര്‍ത്തിയായി. ജൂണ്‍ ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. 2008 നവംബറിലാണ് ഷാങ്ഹായ് ടവറിന്റെ നിര്‍മാണമാരംഭിച്ചത്. ആകെ ചെലവ് 240 കോടി ഡോളര്‍ (ഏകദേശം 16,100 കോടി രൂപ).
ഏറ്റവും ഉയരമുള്ള കെട്ടിടം ദുബായിലെ ബുര്‍ജ് ഖലീഫയാണ്. ഉയരം 828 മീറ്റര്‍ (2,684 അടി). 2004 സെപ്റ്റംബറില്‍ നിര്‍മാണം തുടങ്ങിയ ബുര്‍ജ് ഖലീഫ 2010ല്‍ തുറന്നു. നേരത്തേ രണ്ടാം സ്ഥാനത്തായിരുന്ന സൗദി അറേബ്യയിലെ മക്കയിലുള്ള അബ്റജ് അല്‍ ബൈദ് ക്ലോക്ക് ടവര്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു. 2012ല്‍ പൂര്‍ത്തിയാക്കിയ ഈ നിര്‍മിതിക്ക് 601 മീറ്ററാണ് (1971 അടി) ഉയരം.