വീട്ടില്‍ രാവിലെ കാണാനില്ല, ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍..! പ്ര​മു​ഖ പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​കൃ​ത്ത് ആലത്തൂർ മധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

വൈ​ക്കം: പ്ര​മു​ഖ പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​കൃ​ത്ത് ആ​ല​ത്തൂ​ർ മ​ധു​വി​നെ വീ​ടി​നു സ​മീ​പ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ട്ടി​ൽ രാ​വി​ലെ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​നി​ട​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ 6.30ഓ​ടെ വീ​ടി​നു സ​മീ​പ​ത്തു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​

കൊ​ല്ലം ചൈ​ത​ന്യ​യ്ക്കാ​യി മ​ധു ര​ചി​ച്ച അ​ർ​ച്ച​ന പൂ​ക്ക​ൾ എ​ന്ന നാ​ട​ക​ത്തി​നു നാ​ട​ക​കൃ​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.

കൊ​ല്ലം ചൈ​ത​ന്യ, തൃപ്പൂ​ണി​ത്തു​റ സൂ​ര്യ, ചേ​ർ​ത്ത​ല ഷൈ​ല​ജ തി​യ​റ്റേ​ഴ്സ് തു​ട​ങ്ങി​യ പ്ര​മു​ഖ നാ​ട​ക​ട്രൂ​പ്പു​ക​ൾ​ക്കാ​യി ആ​ല​ത്തൂ​ർ മ​ധു ര​ചി​ച്ച 20 ഓ​ളം നാ​ട​ക​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും വ​ൻ വി​ജ​യം നേ​ടി​യി​രു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ സൂ​ര്യ​യ്ക്കാ​യി അ​യോ​ധ്യാ ​കാ​ണ്ഡം എ​ന്ന നാ​ട​കം ര​ചി​ച്ചാ​ണ് ക​ലാ​രം​ഗ​ത്തേ​ക്കു വ​ന്ന​ത്.​ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ൽ​സ​യി​ലാ​യ​തോ​ടെ ക​ലാ​രം​ഗ​ത്തു നി​ന്നു വി​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ ഷീ​ബ (എ​രു​മേ​ലി അം​ബു​ജം) നാ​ട​ക​ന​ടി​യാ​ണ്. മ​ക്ക​ൾ: അ​ർ​ച്ച​ന, ഗോ​പി​ക.​മൃ​ത​ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.​ വൈ​ക്കം പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment