ലോകത്തില്‍ ഏറ്റവും ഭാരമുള്ള പെണ്‍കുഞ്ഞ് ഇന്ത്യയില്‍ ജനിച്ചു. കര്‍ണാടകയില്‍ നിന്നുള്ള പത്തൊമ്പതുകാരിയായ നന്ദിനിയാണ് 6.8 കിലോഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞിനു ജന്മം നല്കിയത്. ഇന്ത്യയില്‍ ജനിച്ച ഏറ്റവും ഭാരമുള്ള നവജാതശിശുവും ഇതുതന്നെയാണ്. 6.7 എന്ന മുന്‍റിക്കാര്‍ഡാണ് ഇപ്പോള്‍ പഴങ്കഥയായത്. നവജാതശിശുക്കളുടെ ശരാശരി ഭാരം 3.4 കിലോഗ്രാമാണ്.
കര്‍ണാടകയിലെ ഹാസനിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് നന്ദിനി സിസേറിയനിലൂടെ കുഞ്ഞിനു ജന്മം നല്കിയത്. 94 കിലോഗ്രാമാണ് നന്ദിനിയുടെ ഭാരം. അതേസമയം, നന്ദിനിക്ക് പ്രമേഹമുള്ളതിനാല്‍ കുഞ്ഞിനും അതുണ്ടാകാനുള്ള സാധ്യതയാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നവജാതശിശുക്കളുടെ ഐസിയുവിലാണ് കുഞ്ഞ് ഇപ്പോള്‍.
സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. വെങ്കിടേഷ് രാജുവാണ് പ്രസവശുശ്രൂഷയ്ക്കു നേതൃത്വം നല്കിയത്. തന്റെ സര്‍വീസില്‍ ആദ്യമായാണ് ഇത്രയും ഭാരമുള്ള നവജാതശിശുവിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.