കായംകുളം: റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് ലോറിയിടിച്ച് മരിച്ച രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. കുറ്റിത്തെരുവ് ദേശത്തിനകം പന്തപ്ലാവില്‍ ലക്ഷം വീട്ടില്‍ രമണന്റെ മകന്‍ രജ്ഞിത്ത് (21), പുള്ളിക്കണക്ക് കല്ലേലില്‍ താഹാ കുഞ്ഞിന്റെ മകന്‍ ഫൈസല്‍ (21) എന്നിവരാണ് ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത.് അപകടത്തിനിടയാക്കിയ ടോറസ് ലോറി നിര്‍ത്താതെ പോയെങ്കിലും പോലീസ് ലോറി പിന്തു ടര്‍ന്ന് പിടികൂടി.
ഒപ്പമുണ്ടായിരുന്ന പന്തപ്ലാവില്‍ ലക്ഷം വീട്ടില്‍ അജ്മലി(21)നെ പരിക്കുകളോടെ ആശു പത്രിയില്‍ പ്രവേശി പ്പിച്ചു. ദേശീയപാ തയി ല്‍ എംഎസ്എം കോള ജിനു സമീപം ഇന്നലെ രാത്രി 10 മണിയോടെ യായിരുന്നു അപകടം. കായംകുളത്തു നിന്നും വടക്കോട്ടു ഇവര്‍ ബൈ ക്കില്‍ പോകവെ റോഡി ലെ കുഴിയില്‍ വീഴാതി രിക്കാന്‍ വെട്ടിക്കവെ പിന്നാലെ തടി കയറ്റി വന്ന ടോറസ് ലോറിയിടിക്കുകയായിരുന്നു.