വടക്കഞ്ചേരി: ഇടവേളയ്ക്കുശേഷം വടക്കഞ്ചേരി ബസ്സ്റ്റാന്‍ഡില്‍ വീണ്ടും പോലീസ് പഞ്ചിംഗ് തുടങ്ങി. ഇന്നുരാവിലെ പത്തരയോടെയായിരുന്നു പഞ്ചിംഗ് തുടങ്ങിയത്. വടക്കഞ്ചേരി വഴി കടന്നുപോകുന്ന ബസുകളുടെ ലിസ്റ്റും സമയവും പേലീസിന്റെ പക്കല്‍ ഇല്ലാത്തതിനാല്‍ സ്റ്റാന്‍ഡില്‍ കയറുന്ന ബസുകള്‍ മാത്രമാണ് നിലവില്‍ ഒപ്പിട്ടുപോകുന്നത്. ഇതുമൂലം സ്റ്റാന്‍ഡില്‍ കയറാതെ പോകുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാതെ വരുമെന്നും പറയുന്നു. കച്ചവടസാധനങ്ങളെല്ലാം ഇറക്കിവച്ച് സ്റ്റാന്‍ഡില്‍ യാത്രക്കാക്ക് നില്ക്കാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. ബസുകളേക്കാള്‍ കൂടുതല്‍ വാടകയ്ക്ക് ഓടുന്ന മറ്റു വാഹനങ്ങള്‍ ഇവിടെ നിറഞ്ഞു കിടക്കുകയാണ്.
വടക്കഞ്ചേരി ബസ്സ്റ്റാന്‍ഡില്‍ വീണ്ടും പോലീസ് പഞ്ചിംഗ് തുടങ്ങി
