ന്യൂഡല്‍ഹി: ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഡോക്ടറായ യുവതി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍. എയര്‍ ഇന്ത്യയില്‍ പൈലറ്റായ ബ്രജേഷാണ് അറസ്റ്റിലായത്. സ്ത്രീധനപീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
അനസ്തേഷ്യ വകുപ്പില്‍ ജോലി നോക്കിയിരുന്ന റിതു ഭന്ഗോട്ടി (30) യാണ് ജീവനൊടുക്കിയത്. കുര്മഞ്ചലിലെ അപ്പാര്‍ട്ട്മെന്റില്‍ വിഷം കുത്തിവച്ച് ജീവനൊടുക്കിയ നിലയിലാണ് ഇവരെ കണെ്്ടത്തിയത്. റിതുവിന്റെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.
റിതുവിന്റെ ഭര്‍ത്താവായ ബ്രജേഷിനെ മരണവുമായി ബന്ധപ്പെട്ട് പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. മൂന്നു വര്‍ഷം മുമ്പായിരുന്നു ബ്രജേഷിന്റെയും റിതുവിന്റെയും വിവാഹം. ഇവര്‍ക്കു രണ്ടു വയസുള്ള കുട്ടിയുണ്ട്.