വര്‍ഗീയതയേയും തീവ്രവാദത്തേയും ചെറുക്കാന്‍ കാമ്പസുകള്‍ സജ്ജമാകണം

KKD-VARGIYATHAവടകര: നാടിന്റെ നിലനില്‍പിനു തന്നെ ഭീഷണിയായ വര്‍ഗീയതയെയും തീവ്രവാദത്തെയും ചെറുത്തു തോല്‍പ്പിക്കാന്‍ മതനിരപേക്ഷ സമൂഹം ഒന്നായി യത്‌നിക്കണമെന്ന് കെ.എം.ഷാജി എംഎല്‍എ ആവശ്യപ്പെട്ടു. ക്യാമ്പസുകളില്‍ വളര്‍ന്നു വരുന്ന വര്‍ഗീയ ചിന്താഗതിയും തീവ്രവാദവും ചെറുത്തു തോല്‍പ്പിക്കാന്‍ വിദ്യാര്‍ഥികളും സാംസ്കാരിക സമൂഹവും സജ്ജമാകണം. വിദ്യാസമ്പന്നരായ ആളുകള്‍ക്കിടയില്‍ വര്‍ഗീയ-വിഭാഗീയ ചിന്തകള്‍ വളരുന്നത് ഏറെ അപകടകരമാണെന്നും ഷാജി അഭിപ്രായപ്പെട്ടു.

എംഎല്‍എമാരായ പാറക്കല്‍ അബ്ദുല്ല, സി.കെ.നാണു എന്നിവര്‍ക്ക് ഓര്‍ക്കാട്ടേരി എംഇഎസ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീവ്ര ആത്മീയതയും മതമൗലികവാദവും രാജ്യത്തിന്റെ സൗഹൃദാന്തരീക്ഷവും മത നിരപേക്ഷതയും ശിഥിലമാക്കുന്നതിന് വഴിയൊരുക്കുമെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.

സാക്കിര്‍ നായിക്കിന്റെ വിഷയം മനുഷ്യാവകാശ പ്രശ്‌നം മാത്രമായി കാണണമെന്നും പരസ്പരം സ്‌നേഹവും സൗഹൃദവും കാത്തു സൂക്ഷിക്കാന്‍ എല്ലാ മത വിഭാഗങ്ങളും ശ്രമിക്കണമെന്നും സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വീകരണ സമ്മേളനത്തില്‍ ഡോ ടി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ഒ.കെ. ഇബ്രാഹിം ആമുഖ പ്രസംഗം നടത്തി.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധകൃഷ്ണന്‍, ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഭാസ്കരന്‍, എംഇഎസ് നേതാക്കളായ ഡോ വി.കെ. ജമാല്‍, സി.ടി. സക്കീര്‍ ഹുസൈന്‍, വരയാലില്‍ മൊയ്തു, ഒ.കെ. കുഞ്ഞബ്ദുല്ല, എം. ബാലകൃഷ്ണന്‍, ടി. രാമകൃഷ്ണന്‍, എന്‍. വേണു, പി.കെ. കുഞ്ഞിക്കണ്ണന്‍, ടി.കെ. വാസു, പി.കെ. ഇസ്മായില്‍, ക്രസന്റ് അബ്ദുല്ല, കെ. മൂസ ഹാജി, കെ.കെ. കുഞ്ഞമ്മദ്, ടി.പി. അബ്ദുല്‍ ഗഫൂര്‍, കെ.ഇ. ഇസ്മായില്‍, എം.കെ. യൂസുഫ് ഹാജി, കെ.കെ. മൊയ്തു, സ്കൂള്‍ പ്രിന്‍സിപ്പാള്‍ സുനില്‍ കുഞ്ഞിത്തയ്യില്‍, ശിവദാസ് കുനിയില്‍, പി.കെ. ജമാല്‍, ടി.പി. ഹസന്‍ എന്നിവര്‍ സംസാരിച്ചു.

Related posts