കോ​വി​ഡില്ലാതെ മൂന്നാംദിനവും കടന്ന് കൊച്ചി; 4 പേ​ര്‍ കൂടി ആ​ശു​പ​ത്രി വി​ട്ടു; ചികിത്‌സയിലുള്ളത് 18 പേർ കൂടി

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ജി​ല്ല​യി​ല്‍ ആ​ര്‍​ക്കും കോ​വി​ഡ് 19 റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ല്ല. ഇ​ന്ന​ലെ ല​ഭി​ച്ച 41 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ല​വും നെ​ഗ​റ്റീ​വ്. രോ​ഗം ഭേ​ദ​മാ​യ നാ​ലു പേ​ര്‍ കൂ​ടി ആ​ശു​പ​ത്രി വി​ട്ട​തും ആ​ശ്വാ​സം പ​ക​ർ​ന്നു.

ഇ​നി 18 പേ​രാ​ണ് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചു ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 25 പേ​രാ​ണു രോ​ഗം പി​ടി​പെ​ട്ടു ചി​കി​ത്സ തേ​ടി​യ​ത്. ഇ​ന്ന​ലെ 43 സാ​മ്പി​ളു​ക​ള്‍ കൂ​ടി പു​തു​താ​യി പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. 109 സാ​മ്പി​ളു​ക​ളു​ടെ ഫ​ല​മാ​ണ് ഇ​നി വ​രാ​നു​ള്ള​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട ര​ണ്ടു പേ​രെ​ക്കൂ​ടി പു​തു​താ​യി ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 33 ആ​യി. 18 പേ​ര്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും നാ​ല് പേ​ര്‍ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​ര്‍ ക​രു​വേ​ലി​പ്പ​ടി ഗ​വ. ആ​ശു​പ​ത്രി​യി​ലും ഒ​ന്‍​പ​ത് പേ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

പു​തു​താ​യി 2,362 പേ​ർ 10 പേ​രെ ഒ​ഴി​വാ​ക്കി
ഇ​ന്ന​ലെ 2362 പേ​രെ​ക്കൂ​ടി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ഇ​തി​ല്‍ 2182 പേ​ര്‍ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് ക​ഴി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​വ​രാ​ണ്.

180 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട​വ​രു​മാ​ണ്. കൊ​റോ​ണ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ള്‍, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു വ​ന്ന​വ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രി​ല്‍ ഹൈ ​റി​സ്‌​ക്കി​ല്‍ പെ​ട്ട​വ​രും 28 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് 2182 പേ​രോ​ട് വീ​ടു​ക​ളി​ല്‍ ത​ന്നെ വീ​ണ്ടും നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 10 പേ​രെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് ക​ഴി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​തോ​ടെ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 3024 ആ​യി. ഇ​തി​ല്‍ 2761 പേ​ര്‍ ഹൈ ​റി​സ്‌​ക് കാ​റ്റ​ഗ​റി വി​ഭാ​ഗ​വും 263 പേ​ര്‍ ലോ ​റി​സ്‌​ക് വി​ഭാ​ഗ​വു​മാ​ണ്. വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​കെ ആ​ളു​ക​ളു​ടെ എ​ണ്ണം 3,057 ആ​യി.

ദ​മ്പ​തി​ക​ളെ ത​ട​ഞ്ഞു കോ​വി​ഡ് സെ​ന്‍റ​റി​ലാ​ക്കി
കോ​ഴി​ക്കോ​ടു​നി​ന്നു പ​ത്ത​നം​തി​ട്ട​യ്ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്ക​വേ എ​റ​ണാ​കു​ളം ഉ​ദ​യം​പേ​രൂ​ര്‍ പോ​ലീ​സ് ത​ട​ഞ്ഞ ദ​മ്പ​തി​ക​ളെ തൃ​പ്പൂ​ണി​ത്തു​റ​യി​ലു​ള്ള കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്കേ ഇ​വ​ര്‍​ക്കി​നി യാ​ത്ര തു​ട​രാ​നാ​കൂ. ആ​ശു​പ​ത്രി​യി​ല്‍ ഐ​സൊ​ലേ​ഷ​നി​ലി​രി​ക്കേ ക​ഴി​ഞ്ഞ​ദി​വ​സം ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച ഇ​രു​മ്പ​നം സ്വ​ദേ​ശി മു​ര​ളീ​ധ​ര​ന്‍റെ (65) സാ​മ്പി​ള്‍ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നു തെ​ളി​ഞ്ഞു.

Related posts

Leave a Comment