കോഴിക്കോട്: ആദ്യ യോഗത്തില്‍ തന്നെ ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലയില്‍ രണ്ടായി. കേരള കോണ്‍ഗ്രസ്-എം മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.ജെ. റോയിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും അഡ്വ. എ.ടി. രാജുവിന്റെ നേതൃത്വത്തില്‍ മറു വിഭാഗവും രണ്ട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഇന്നലെ വൈകുന്നേരം ഹോട്ടല്‍ നളന്ദയില്‍ ചേര്‍ന്ന യോഗത്തിനൊടുവിലാണ് ഇരു വിഭാഗവും വ്യത്യസ്ഥ കമ്മിറ്റികള്‍ രൂപീകരിച്ചത്.
കേരള കോണ്‍ഗ്രസ്-എമ്മില്‍ നേതൃ സ്ഥാനം വഹിച്ചവരെ തഴഞ്ഞ് ജില്ലാ കമ്മിറ്റി രൂപീകരിക്കാന്‍ ഒരു വിഭാഗം തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. കേരള കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലാത്തവരെ മുന്‍നിര്‍ത്തി കമ്മിറ്റി രൂപീകരിച്ചാല്‍ അംഗീകരിക്കില്ലെന്ന നിലപാട് മറു വിഭാഗവും സ്വീകരിച്ചു. തുടര്‍ന്ന് ഇരു വിഭാഗവും ഓരോ ജില്ലാ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. യഥാര്‍ഥ ജനാധിപത്യ കേരള കോണ്‍ഗ്രസ് തങ്ങളാണെന്ന അവകാശവാദം ഇരു വിഭാഗവും ഉയര്‍ത്തുന്നുണ്ട്.