വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് എന്തിന് ? ഐടി ജീവനക്കാരിയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; പോലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു

Crimeചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. രാംകുമാര്‍ എന്നയാളാണ് പോലീസ് പിടിയി ലായത്.  വെള്ളിയാഴ്ച രാത്രി തിരുനെല്‍ വെലിയില്‍ നിന്നാണു ഇയാളെ പിടികൂടിയത്. പോലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ആത്മഹത്യയ്ക്കു ശ്രമിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലപ്പെട്ട എസ്. സ്വാതിയുടെ (23) വീടിനു സമീപമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 24ന് രാവിലെയാണ് ഇന്‍ഫോസിസ് ജീവനക്കാരി ചോളൈമേട് സൗത്ത് ഗംഗൈയമ്മ കോവില്‍ സ്ട്രീറ്റിലെ സ്വാതിയെ നുങ്കംപാക്കം റെയി ല്‍വെ സ്റ്റേഷനില്‍ വെട്ടിക്കൊ ലപ്പെടുത്തിയത്.

മാരമലൈ നഗറിലുള്ള മഹീന്ദ്ര ടെക് പാര്‍ക്കില്‍ ജോലി ചെയ്യുന്ന സ്വാതി ഓഫീസില്‍ പോകാന്‍ ട്രെയിന്‍ കാത്തുനില്‍ക്കെയായിരുന്നു സംഭവം. സ്വാതിയും ഒരു യുവാവും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് വെട്ടിവീഴ്ത്തുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പോലീസ് പ്രതിയുടെതെന്നു കരുത്തുന്ന സിസിടിവി ദൃശ്യവും പുറത്തുവിട്ടിരുന്നു.

Related posts