ദാമ്പത്യജീവിതത്തോട് വിടപറയുന്ന മലയാളി നടിമാരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി. മലയാളത്തില്‍ തമിഴിന്റെ മനംകീഴടക്കിയ അമലപോളാണ് വിവാഹമോചനത്തിന് ഒരുങ്ങുന്നത്. സംവിധായകനും ഭര്‍ത്താവുമായ എ.എല്‍. വിജയും അമലയും തമ്മില്‍ കുറേ നാളായി സ്വരച്ചേര്‍ച്ചയില്ലല്ലെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരും പിരിയാന്‍ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തമിഴിലെ ഒരു പ്രമുഖ താരവുമായി അമലയ്ക്കുള്ള അടുപ്പമാണ് വിവാഹമോചനത്തിന് കാരണമെന്നാണ് സൂചന. ഈ കാര്യം സംബന്ധിച്ച് ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പല ചടങ്ങുകളിലും അമല ഈ നടനൊപ്പം പങ്കെടുത്തിരുന്നു. ഇതാണ് വിജയിനെ ചൊടിപ്പിച്ചത്. ഏറെനാളായി ഇരുവരും പൊതുപരിപാടികളില്‍ ഒന്നിച്ചു പങ്കെടുക്കുന്നില്ല. അമല കൊച്ചിയിലും വിജയ് ചെന്നൈയിലുമാണ് നിലവില്‍ താമസിക്കുന്നത്.
വിക്രം നായകനായ ദൈവതിരുമകന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. 2011ലായിരുന്നു ഇത്. വിജയ് ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. ഏറെനാളത്തെ പ്രണയത്തിനുശേഷം 2014 ജൂണിലായിരുന്നു ഇവരുടെ വിവാഹം. ആഘോഷപൂര്‍വ്വമായ വിവാഹത്തിനു രണ്ടുവര്‍ഷത്തിനുശേഷമാണ് ഇരുവരും പിരിയുന്നത്. കഴിഞ്ഞമാസം റിലീസ് ചെയ്ത ഷാജഹാനും പരീക്കുട്ടീം എന്ന ചിത്രമാണ് അമലയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.