ജോ​ണി നെ​ല്ലൂ​രി​ന് പു​തി​യ പാ​ര്‍​ട്ടി ; വി.​വി. അ​ഗ​സ്റ്റി​ന്‍ ചെ​യ​ര്‍​മാ​ന്‍,  ജോ​ണി നെ​ല്ലൂ​ര്‍ വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍


കൊ​ച്ചി: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് വി​ട്ട ജോ​ണി നെ​ല്ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പു​തി​യ പാ​ര്‍​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം ഇ​ന്ന് കൊ​ച്ചി​യി​ല്‍ ന​ട​ക്കും. നാ​ഷ​ണ​ല്‍ പ്രോ​ഗ്ര​സീ​വ് പാ​ര്‍​ട്ടി എ​ന്ന പേ​രി​ലാ​കും പു​തി​യ പാ​ര്‍​ട്ടി.

മു​ന്‍ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ വി.​വി. അ​ഗ​സ്റ്റി​ന്‍ ചെ​യ​ര്‍​മാ​നും ജോ​ണി നെ​ല്ലൂ​ര്‍ വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​നു​മാ​കും. കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ട്ട മു​ന്‍ എം​എ​ല്‍​എ മാ​ത്യു സ്റ്റീ​ഫ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നും ആ​കും.

പാ​ര്‍​ട്ടി രൂ​പീ​ക​ര​ണ​ത്തി​ന് പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ല്‍​ക്കാ​ണാ​നും ജോ​ണി നെ​ല്ലൂ​രി​ന്‍റെ ന​തൃ​ത്വ​ത്തി​ല്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

ബി​ജെ​പി പി​ന്തു​ണ​യോ​ടെ ജോ​ണി നെ​ല്ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് പു​തി​യ നീ​ക്കം.

ക്രൈ​സ്ത​വ​രെ സം​ഘ​ടി​പ്പി​ച്ചു​ള്ള ഒ​രു സെ​ക്യു​ല​ര്‍ ദേ​ശീ​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കാ​ന്‍ ആ​ലോ​ച​ന ന​ട​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​തി​ന് മു​മ്പ് പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നും ജോ​ണി നെ​ല്ലൂ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

19നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും യു​ഡി​എ​ഫ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ല്‍​നി​ന്നും ജോ​ണി നെ​ല്ലൂ​ര്‍ രാ​ജി​വ​ച്ച​ത്. പാ​ര്‍​ട്ടി രൂ​പീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ ബി​ജെ​പി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ജോ​ണി നെ​ല്ലൂ​രി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം വൈ​സ് ചെ​യ​ര്‍​മാ​നാ​യി​രു​ന്ന മാ​ത്യു സ്റ്റീ​ഫ​ന്‍ പാ​ര്‍​ട്ടി വി​ട്ട​ത്. മു​ന്‍ ഉ​ടു​മ്പു​ഞ്ചോ​ല എം​എ​ല്‍​എ കൂ​ടി​യാ​യി​രു​ന്നു മാ​ത്യു സ്റ്റീ​ഫ​ന്‍.

Related posts

Leave a Comment