ഇരിട്ടി: വാളുമായി സിപിഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. പുന്നാട്ടെ ഉറിഞ്ഞേരി പ്രജീഷിനെ(28) യാണ് ഇരിട്ടി എസ്ഐ കെ. സുധീര്‍ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മീത്തലെ പുന്നാട് മാമ്പറത്തെ സി. വിനോദാണ് (30) രക്ഷപ്പെട്ടത്. ഇന്നു രാവിലെ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയിലാണ് പ്രജീഷ് പിടിയിലായത്. പോലീസ് സ്ഥലത്തെത്തുമ്പോള്‍ സിപിഎം ഓഫീസിനു സമീപം വച്ച് ഇരുവരും ചേര്‍ന്ന് ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടുകയായിരുന്നു. വാള് കൂടാതെ ഒരു കൊടുവാളും പിടികൂടി. പ്രജീഷിനെ ഇരിട്ടി ഡിവൈഎസ്പി കെ. സുദര്‍ശനും സിഐ വി. ഉണ്ണികൃഷ്ണനും ചോദ്യം ചെയ്തു വരികയാണ്.
വാളുമായി സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍
