ആലപ്പുഴ: വികസന കാര്യങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന് തോമസ് ഐസക്. ആലപ്പുഴ പ്രസ്ക്ലബ് സംഘടിപ്പിച്ച ജനസമക്ഷം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.വികസന തുടര്‍ച്ച നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു പൊതുമേഖല മെച്ചപ്പെടണമെന്ന കാഴ്ചപ്പാട് യുഡിഎഫ് സര്‍ക്കാരിനില്ല. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയുടെ കാരണം കൃത്യമായി നികുതി പിരിക്കാത്തതാണ.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നികുതിയിനത്തില്‍ 5000 കോടി വര്‍ധിപ്പിച്ചിട്ടും പത്തുശതമാനം മാത്രമാണ് നികുതി വരവില്‍ വര്‍ധനവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കും. പരമ്പരാഗത തൊഴിലാളികള്‍ക്ക് സംരക്ഷണം നല്കുന്നതിന്റെ ഭാഗമായി കയര്‍, തടുക്ക് സംഭരണം നടത്തും.
കൂടാതെ ആലപ്പുഴയില്‍ മുസരിസ് മോഡല്‍ ടൂറിസം പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം മറച്ചുവയ്ക്കാനാണ് പോലീസ് ആദ്യംമുതല്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെയോ ആഭ്യന്തരമന്ത്രിയുടെയോ അറിവില്ലാതെ ഇത്തരം നടപടികള്‍ പോലീസ് നടത്തില്ല. രാഷ്ട്രീയമായി യുഡിഎഫിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയാകും ജിഷയുടെ കൊലപാതകമെന്നും ഐസക് പറഞ്ഞു. പരിപാടിയില്‍ പ്രസ്ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.എം. ഷംസുദീന്‍ സ്വാഗതവും എം. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.