വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കും: സി.എഫ്. തോമസ്

alp-cfthomasചങ്ങനാശേരി: നിയോജകമണ്ഡലത്തില്‍ നടത്തിയ വികസനപദ്ധതികള്‍ക്കുള്ള അംഗീകാരം തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്ന് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സി.എഫ്. തോമസ് എംഎല്‍എ. നിയോജകമണ്ഡലം യുഡിഎഫ് നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് ചെയര്‍മാന്‍ പി.എന്‍. നൗഷാദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മാത്തുക്കുട്ടി പ്ലാത്താനം, കെ.എച്ച്.എം ഇസ്മായില്‍, പ്രഫ.വി.എന്‍.നാരായണപിള്ള, അഡ്വ.തോമസ് ജയിംസ്, സണ്ണി തോമസ്, വി.കെ.ദാമോദരന്‍, പി.എച്ച്.നാസര്‍, വി.ജെ.ലാലി, സിഎം.റഹ്മത്തുള്ള, രാജീവ് മേച്ചേരി, മുഹമ്മദ് സിയ, സി.ഡി.വത്സപ്പന്‍, പി.എം.മോഹനന്‍പിള്ള, എം.എച്ച്.ഹനീഫ, ജോര്‍ജുകുട്ടി മാപ്പിളശേരി, ജോര്‍ജുകുട്ടി മാപ്പിളശേരി, .ജോസഫ്, കെ.സി.വര്‍ഗീസ്, എം.ഗോപാലകൃഷ്ണപിള്ള, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ചാക്കോ ആന്‍റണി, സിയാദ് അബ്ദുള്‍ റഹിമാന്‍, ഹലീല്‍ റഹിമാന്‍, എം.ആര്‍. മഹേഷ്, സണ്ണിച്ചന്‍ പുലിക്കോട്, അഡ്വ.ചെറിയാന്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

സ്ഥാനാര്‍ഥി സി.എഫ്.തോമസ് പെരുന്ന ബസ് സ്റ്റാന്‍ഡിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി സ്ഥാപന ഉടമകളോടും ജീവനക്കാരോടും സ്റ്റാന്‍ഡിലെ യാത്രക്കാരോടും വോട്ടഭ്യര്‍ഥിച്ചു. അഡ്വ.ടോമി കണയംപ്ലാക്കല്‍, നിധിന്‍ ആലുംമൂടന്‍, തോമസ് അക്കര, മാര്‍ട്ടിന്‍ സ്കറിയ, പി.എന്‍.അമീര്‍, ടി.വി.ഇസമായില്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Related posts