മധ്യവയസ്‌കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു അത്… അടിവസ്ത്രമില്ലാതെ പോസ് ചെയ്യാന്‍ വരെ അയാള്‍ ആവശ്യപ്പെട്ടു;പഹലാജ് നിഹലാനിയ്‌ക്കെതിരേ ആഞ്ഞടിച്ച് കങ്കണ…

കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലാജ് നിഹലാനിയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി നടി കങ്കണ റണൗത്ത് രംഗത്ത്. സിനിമയില്‍ തന്റെ തുടക്കകാലത്ത് താന്‍ അനുഭവിച്ച യാതനകളെക്കുറിച്ച് പറയുമ്പോഴായിരുന്നു കങ്കണയുടെ ഈ വെളിപ്പെടുത്തല്‍. തുടക്കകാലത്ത് പഹലജ് നിഹലാനിയുടെ ഒരു സിനിമയുടെ ഫോട്ടോഷൂട്ടില്‍ അടിവസ്ത്രം ധരിക്കാതെ പോസ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതയായെന്ന് കങ്കണ കുറ്റപ്പെടുത്തി.

സിനിമയില്‍ വന്ന കാലത്ത് സഹായം വാഗ്ദാനം ചെയ്തവരും വഴികാട്ടികളും ഇഷ്ടംപോലെ ഉണ്ടായിരുന്നെങ്കിലും അക്കാലത്ത് താന്‍ വീട്ടു തടങ്കലിലായ അവസ്ഥയിലായിരുന്നുവെന്നും നടി പറയുന്നു.”അന്ന് ഐ ലവ് യു ബോസ് എന്നൊരു സിനിമയില്‍ പഹലാജ് നിഹലാലി ഒരു വേഷം ഓഫര്‍ ചെയ്തു. അതിന് മുന്നോടിയായി ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. എന്നാല്‍ അതിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ എനിക്കൊരു സാറ്റിന്റെ വസ്ത്രം തന്നു. അടിവസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. ആ സാറ്റിന്‍ വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേയ്ക്ക് വരികയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, എനിക്കൊരു ടേപ്പെങ്കിലും നല്‍കേണ്ടതായിരുന്നു”കങ്കണ പറഞ്ഞു.

സിനിമയിലെത്തി ഏറെ വൈകാതെ പഹലാജ് നിഹലാനി ഒരു റോള്‍ ഓഫര്‍ ചെയ്തിരുന്നു. മധ്യവയസ്‌ക്കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ. ഒരുതരം സോഫ്റ്റ് പോണ്‍ കഥാപാത്രം. ആ വേഷം ചെയ്യാനാവില്ല എന്നൊരു വെളിപാട് എനിക്കുണ്ടായിരുന്നു. മാതാപിതാക്കള്‍ക്കും അതേ അഭിപ്രായമായിരുന്നു. ഷൂട്ടിനിടെ തന്നെ ഞാന്‍ നമ്പര്‍ മാറ്റി അവിടെ നിന്ന് മുങ്ങുകയായിരുന്നു. കങ്കണ പറയുന്നു.

അനുരാഗ് ബസുവിന്റെ ഗ്യാങ്സ്റ്ററിന്റെയും പുരി ജഗന്നാഥിന്റെ പോക്കിരിയുടെയും ഓഡിഷന്‍ കഴിഞ്ഞുനില്‍ക്കുന്ന സമയമായിരുന്നു അതെന്ന് കങ്കണ പറഞ്ഞു. അങ്ങനെ ഗ്യാങ്സ്റ്ററിലൂടെ കങ്കണ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പിന്നീട് ക്യൂനിലൂടെയും തനു വെഡ്സ് മനു റിട്ടേണ്‍സിലൂടെയും മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ കങ്കണ ഇപ്പോള്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേഷം ചെയ്യാനുള്ള ഒരുക്കത്തിലാണ്. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരുന്ന കാലത്ത് സദാചാരത്തിന്റെയും അശ്ലീലത്തിന്റെയും പേരു പറഞ്ഞ് സിനിമകളെ കടുത്ത സെന്‍സറിംഗിനു വിധേയമാക്കിയ ആളായിരുന്നു നിഹലാനി.

Related posts